സാമ്പിള്‍ ആദ്യം പരിശോധിക്കണമെന്ന അടിസ്ഥാന തത്വം പോലും പാലിക്കുന്നില്ല; ഇലക്ഷൻ കമ്മീഷനെതിരെ യെച്ചൂരി

പ്രതിപക്ഷ ആവശ്യങ്ങള്‍ തള്ളിയ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സാമ്പിള്‍ ആദ്യം പരിശോധിക്കണമെന്ന അടിസ്ഥാന തത്വം പാലിക്കാന്‍ പോലും കമ്മീഷന്‍ തയാറാകുന്നില്ലെന്ന് യെച്ചൂരി പറഞ്ഞു. സുപ്രീം കോടതി വിധിയുടെ അന്തസ്സത്തക്ക് എതിരാണ് കമ്മീഷന്‍ നിലപാട്.

വിവിപാറ്റുകളിലെ സ്ലിപ്പുകള്‍ ആദ്യം എണ്ണണമെന്ന 22 പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തിരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളിയിരുന്നു. ആവശ്യം അംഗീകരിച്ചാല്‍ അന്തിമ ഫലപ്രഖ്യാപനം മൂന്നു ദിവസം വരെ വൈകുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.