ഇന്ത്യയില്‍ ഭക്ഷ്യ ഉല്‍പ്പന്ന റീട്ടെയില്‍ ശൃംഖലയുമായി ഫ്‌ളിപ്‌ കാര്‍ട്ട്

ഇന്ത്യയില്‍ ഭക്ഷ്യ ഉല്‍പ്പന്ന റീട്ടെയില്‍ ശൃംഖല ആരംഭിക്കാനൊരുങ്ങി ആഗോള റീട്ടെയിലായ വാള്‍മാര്‍ട്ടിന്റെ നിയന്ത്രണത്തിലുള്ള ഇ കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്‌ കാര്‍ട്ട്. നിലവില്‍ ഫ്‌ളിപ്‌ കാര്‍ട്ടിന് ഭക്ഷ്യോത്പന്നങ്ങള്‍ ഓണ്‍ലൈനില്‍ വില്‍ക്കുന്ന അഞ്ചു കേന്ദ്രങ്ങളുണ്ട്. ഇന്ത്യയിലെ ഭക്ഷ്യോത്പന്ന വിപണിയുടെ സാധ്യതകള്‍ പരിഗണിച്ചാണ് ഫ്‌ളിപ്‌ കാര്‍ട്ട് ഓണ്‍ ലൈന്‍ സ്റ്റോറുകള്‍ക്കു പുറമേ ഓഫ്ലൈന്‍ സ്റ്റോറുകള്‍കൂടി തുടങ്ങുന്നതെന്നാണ് വിലയിരുത്തല്‍.

ആഗോളതലത്തില്‍ വാള്‍മാര്‍ട്ട് വില്‍ക്കുന്ന സാധനങ്ങളില്‍ 50 മുതല്‍ 60 ശതമാനം വരെ ഭക്ഷ്യോത്പന്നങ്ങളാണ്. വാള്‍മാര്‍ട്ടിന്റെ മുഖ്യ എതിരാളിയായ ആമസോണ്‍ അടുത്തിടെ തങ്ങള്‍ ഇന്ത്യയിലെ ഭക്ഷ്യോത്പന്ന റീട്ടെയ്ല്‍ വിപണിയില്‍ വലിയ നിക്ഷേപം നടത്തുമെന്ന് അറിയിച്ചിരുന്നു.