ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജിവച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജിവച്ചു. ബ്രക്‌സിറ്റ് ഉടമ്പടിയിലെ തിരിച്ചടിയാണ് രാജികാരണം. ജൂണ്‍ 7 ന് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതൃസ്ഥാനം തെരേസ മേ ഒഴിയും. ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ കഴിയാത്തത് ഏക്കാലവും തനിക്കു വലിയ വേദനയായി തുടരുമെന്ന് മേ പറഞ്ഞു. വസതിക്കു പുറത്തു മാധ്യമങ്ങളെ കണ്ട മേ ഏറെ വികാരഭരിതമായാണ് പ്രതികരിച്ചത്.

രാജിയോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തേക്കുള്ള മല്‍സരം തുടങ്ങും. തെരേസാ മേ കാവല്‍ പ്രധാനമന്ത്രിയായി തുടരാനാണ് സാധ്യത. പുതിയ നേതാവിനെ കണ്ടെത്താനുള്ള നടപടികള്‍ അടുത്താഴ്ച ആരംഭിക്കുമെന്നു തെരേസാ മേ പറഞ്ഞു.