June 2019

ബ്രാഹ്മണ സംഘടനകളുടെ പ്രതിഷേധം: ആർട്ടിക്കിൾ 15 പ്രദർശനം നിർത്തിവെച്ചു

കാൺപൂരിൽ ബോളിവുഡ് ചിത്രമായ ആർട്ടിക്കിൾ 15 പ്രദർശനം നിർത്തിവെച്ചു. ചിത്രം പ്രദർശനം നടത്തിയ തീയേറ്ററുകൾക്ക് നേരെ ബ്രാഹ്മണരുടെ ജാതി സംഘടനകൾ നടത്തിയ ആക്രമണം കൊണ്ടാണ് ചിത്രത്തിന്റെ പ്രദർശനം നിർത്തി വെച്ചത്. അനുഭവ സിങ് സംവിധാനം ചെയ്ത ചിത്രത്തിൽ ആയുഷ്മാൻ ഖുറാനയാണ് മുഖ്യ വേഷത്തിൽ എത്തുന്നത്. ചിത്രം മികച്ച പ്രതികരണങ്ങൾ…


അമൃതാനന്ദമയിയുടെ ആശ്രമത്തിലെത്തിയ ജര്‍മന്‍ സ്വദേശിനിയെ കാണാനില്ലെന്ന് പരാതി

കഴിഞ്ഞ മാര്‍ച്ചില്‍ കേരളത്തിലെത്തിയ ജര്‍മന്‍ യുവതിയെകാണാനില്ലെന്നു പരാതി..ലിസ വെയ്‌സ് എന്ന ജര്‍മന്‍ സ്വദേശിനിയെയാണ് കാണാതായിരിക്കുന്നത്. സംഭവത്തില്‍ ജര്‍മന്‍ കോണ്‍സുലേറ്റ് ഡിജിപിക്ക് പരാതി നല്‍കി.. മാര്‍ച്ച് ഏഴിന് ലിസ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അമൃതപുരിയില്‍ പോകാനുള്ള വിലാസമാണ് ഇവര്‍ നല്‍കിയിരുന്നത്. ഒപ്പമുണ്ടായിരുന്ന യുഎസ് പൗരന്‍ നാട്ടിലേക്ക് മടങ്ങിപ്പോയതായും പോലീസ്…


‘അമ്മ’യുടെ ഭരണഘടനാ ഭേദഗതി: എല്ലാ അംഗങ്ങളുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് മോഹന്‍ലാല്‍

താര സംഘടനയായ എ.എം.എം.എയുടെ ഭരണഘടന ഭേദഗതി ചെയ്യുന്ന കാര്യം എല്ലാ അംഗങ്ങളുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. പുതിയ നിയമാവലികള്‍ സംബന്ധിച്ച് അംഗങ്ങളാരും എതിര്‍പ്പ് പറഞ്ഞിട്ടില്ല. ചില മാറ്റങ്ങള്‍ മാത്രമാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനറല്‍ ബോഡി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…


‘അമ്മ’യുടെ ഭരണഘടന ഭേദഗതി ജനാധിപത്യ വിരുദ്ധം: എതിര്‍പ്പുമായി ഡബ്ല്യുസിസി

താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡി ചര്‍ച്ചയില്‍ എതിര്‍പ്പുമായി വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി. ഭരണഘടന ഭേദഗതിക്കൊരുങ്ങുന്ന അമ്മയുടെ നിലപാട് ശരിയല്ലെന്നും എക്‌സിക്യൂട്ടീവിന്റെ തീരുമാനം ചോദ്യം ചെയ്തവരെയൊക്കെ പുറത്താക്കുകയാണെന്നും കരട് ഭേദഗതി ജനാധിപത്യ വിരുദ്ധവും യുക്തി രഹിതവുമാണെന്നും വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ പറഞ്ഞു. ഭേദഗതിയുമായി ബന്ധപ്പെട്ട കരടിന്മേല്‍ ഇനിയും…


വിവാഹം നടക്കാൻ മകളറിയാതെ അമ്മ ഭക്ഷണത്തിൽ ‘കൃപാസനം’ അരച്ചുകൊടുത്ത് മകൾ ആശുപത്രിയിൽ

പന്തളം അയ്യപ്പ ഫാർമസിയുടെ രോഗിയറിയാതെ കുടിനിർത്തൽ മോഡൽ ചികിത്സകളും കൃപാസനത്തിൽ നടന്നുവരുന്നതായി പുതിയ റിപ്പോർട്ട്. ചേർത്തല തൃച്ചാറ്റുകുളത്ത് മകളുടെ വിവാഹം നടക്കാൻ മകളറിയാതെ ‘അമ്മ കൃപാസനം അരച്ചുകൊടുത്ത് ആശുപത്രിയിൽ ആയതോടെയാണ് പുതിയ ചികിത്സാരീതി പുറത്തുവന്നിരിക്കുന്നത്. വിശ്വാസി യെങ്കിലും ഇത്തരം ധ്യാനഗുരുക്കന്മാരിൽ തീരെ വിശ്വാസം ഇല്ലാത്ത മകൾ അമ്മ പലതവണ…


ശക്തമായ മഴയ്ക്കും കേരളാ തീരത്ത് കൂറ്റന്‍ തിരമാലയ്ക്കും സാധ്യത, ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കൂറ്റന്‍ തിരമാലയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ജൂലൈ ഒന്നിന് രാത്രി രാത്രി 11.30 വരെ പൊഴിയൂര്‍ മുതല്‍…


മന്‍ കി ബാത്തുമായി മോദി വീണ്ടും; പരിപാടി പുനരാരംഭിച്ചു

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ‘മന്‍ കി ബാത്ത്’ റേഡിയോ പരിപാടി ഇന്ന് പുനരാരംഭിച്ചു. തുടര്‍ച്ചയായി രണ്ടാം തവണ പ്രധാന മന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ആദ്യ മന്‍ കി ബാത്ത് ആണ് ഇത്.രണ്ടാ ഘട്ടത്തിലെ ആദ്യ മന്‍കി ബാത്തില്‍ ജനങ്ങളില്‍ എന്നും വിശ്വാസമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു….


ജയില്‍ചാടിയ സന്ധ്യ, ശില്‍പ എന്നിവരുടെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധം, പുലിവാല്‍പിടിച്ച് പോലീസ്

ഇല്ലീഗൽ അറസ്റ്റും അന്യായ തടങ്കലും പുലിവാല്‍പിടിച്ച് പോലീസ്. വനിതകളുടെ അറസ്‌റ്റ് നിയമവിരുദ്ധം, സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിട്ടില്ല. സന്ധ്യയുടെയും ശില്‍പമോളുടെയും പേരിലുള്ള കേസ് പോലീസിന്‌ പറ്റിയ വീഴ്‌ച. കേരളത്തിൽ ആദ്യമായി ജയില്‍ചാടിയ വനിതകളായ സന്ധ്യയുടെയും ശില്‍പമോളുടെയും പേരിലുള്ള കേസും അറസ്‌റ്റും പോലീസിന്‌ പറ്റിയ വീഴ്‌ച. റിമാന്‍ഡ്‌ ചെയ്യാന്‍ മതിയായ…


പോലീസിന് മാനുഷിക മുഖം നല്‍കും; തെറ്റു ചെയ്താല്‍ ഇനി കര്‍ശന നടപടി എടുക്കും: മുഖ്യമന്ത്രി

പോലീസിന് മാനുഷിക മുഖം നല്‍കുന്നതിനുള്ള നടപടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരികയാണ് സംസ്ഥാന സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് സേനയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ സമയമായെന്നും പഴയ പോലീസിന്റെ മുഖം മാറ്റിയെടുക്കുമെന്നും തൃശൂരില്‍ തീരദേശ പോലീസ് കാഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ പ്രസംഗിക്കവെ മുഖ്യമന്ത്രി പറഞ്ഞു. സംഭവിക്കാന്‍…


ഭഗവത്ഗീതാ പണ്ഡിതന് ഓൺലൈൻ ആയി ഭാഷാസഹായി അയച്ചുകൊടുത്ത് സ്ത്രീകളുടെ പ്രതിഷേധം

കനൽ അണയാതെ കാക്കാൻ ഒരുകൈ സഹായവുമായി യുവതികൾ.ഭരണഘടനാ ധാർമികതയും ഭരണഘടനയുടെ അന്തസും കാത്തുസൂക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യംതന്നെ ഭരണഘടന ഉറപ്പുനൽകുന്ന ലിംഗനീതിക്കെതിരെ റെഡിടൂ വെയ്റ്റ് സജിതാ റാണിയെ കോപ്പിയടിച്ചുകൊണ്ട് ഫെയ്‌സ്‌ബുക്കിൽ പോസ്റ്റിടുകയും കനക ദുർഗ്ഗയ്ക്ക് എതിരായ പരാമർശങ്ങളിലൂടെ തൻറെ സ്ത്രീവിരുദ്ധത പ്രത്യക്ഷമായി തന്നെ വെളിവാക്കുകയും ചെയ്ത ആലപ്പുഴയിലെ അവശിഷ്ട…