June 11, 2019

കൊല്ലം അഞ്ചലിൽ ക്യാന്‍സര്‍ രോഗിയായ ഓട്ടോ ഡ്രൈവറെ പോലീസ് മര്‍ദ്ദിച്ചുവെന്ന് പരാതി

കൊല്ലത്ത് അഞ്ചലില്‍ ക്യാന്‍സര്‍ രോഗിയായ ഓട്ടോ ഡ്രൈവറെ പോലീസ് മര്‍ദ്ദിച്ചുവെന്ന് പരാതി. വാഹനപരിശോധനയ്ക്കിടെ ഓട്ടോ നിര്‍ത്തിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. രാജേഷിന്റെ ശരീരമാസകലം മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. തോളെല്ലിന് പൊട്ടലുണ്ട്. അഞ്ചല്‍ ജംഗ്ഷന് സമീപത്ത് വച്ച് പരിശോധനയ്ക്കായി ഹോം ഗാര്‍ഡ് രാജേഷിന്റെ വണ്ടിക്ക് കൈകാണിച്ചിരുന്നു. എന്നാല്‍ നിര്‍ത്തിയില്ല. മുന്നില്‍ മറ്റൊരു വാഹനം…


ശബരിമല വിഷയത്തില്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ നയിക്കുന്ന മാധ്യമങ്ങളും വലതുപക്ഷ മാധ്യമങ്ങളും ജനങ്ങളെ തെറ്റിദ്ധരിപിച്ചു: എൽഡിഎഫ്

ശബരിമല വിഷയത്തില്‍ അധികാരത്തിന്റെ യാതൊരു തെറ്റായ പ്രവര്‍ത്തനവും പോലീസിന്റെ അനാവശ്യ ഇടപെടലും ഉണ്ടായിട്ടില്ലെന്ന് എൽഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. വിശ്വാസ വിഷയത്തെ യു ഡി എഫും ബി ജെ പിയും മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിച്ചപ്പോള്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ നയിക്കുന്ന മാധ്യമങ്ങളും വലതുപക്ഷ മാധ്യമങ്ങളും അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.ഭരണഘടനാപരമായ ബാധ്യത…


യു എന്‍ എയിലെ സാമ്പത്തിക ക്രമക്കേട്: പ്രസിഡന്റ് ജാസ്മിന്‍ ഷാ ഉൾപ്പെടെ നാലുപേര്‍ക്കെതിരെ കേസെടുത്തു

യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ (യു എന്‍ എ) സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതിയില്‍ നാലുപേര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ, യു എന്‍ എ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ഓഫീസ് ജീവനക്കാരന്‍ ജിത്തു, ഡ്രൈവര്‍ നിതിന്‍ മോഹന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ജാസ്മിന്‍…


‘നിങ്ങള്‍ക്ക് കളിക്കാനുള്ള പാവയല്ല ബംഗാള്‍’; അമിത്ഷായുടെ റോഡ് ഷോയ്ക്കിടെ തകർത്ത ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് മമത

നിങ്ങള്‍ക്ക് കളിക്കാനുള്ള പാവയല്ല ബംഗാളെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നതൊന്നും ഇവിടെ നടക്കാന്‍ പോകുന്നില്ലെന്നും ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പുതിയ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ പ്രസംഗിക്കവെ അമിത്ഷായ്ക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മമത. ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോക്കിടെ തകര്‍ക്കപ്പെട്ട…


മാധ്യമ പ്രവർത്തകൻ കനോജിയയുടെ അറസ്റ്റിനെ അപലപിച്ച് രാഹുലും പ്രിയങ്കയും

തനിക്കെതിരെ വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കാന്‍ ശ്രമിക്കുന്ന യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ശക്തമായി പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് യുവതി പറയുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് പ്രശാന്ത് കനോജിയ എന്ന മാധ്യമ…


പി വി അന്‍വറിന്റെ തടയണ സര്‍ക്കാര്‍ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി

പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റിയ കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയിലെ തടയണ സര്‍ക്കാര്‍ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി. എത്രസമയം കൊണ്ട് തടയണ പൊളിക്കാമെന്ന് വെള്ളിയാഴ്ച കലക്ടര്‍ അറിയിക്കണം. കേസ് പരിഗണിക്കവെ തടയണ പൊളിച്ചു മാറ്റണമെന്ന മുന്‍ ഉത്തരവ് നടപ്പായിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചപ്പോഴാണ് കോടതിയുടെ നിര്‍ദേശം…


കടുത്ത ചൂട് താങ്ങാനാകാതെ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്‌സ്പ്രസില്‍ നാല് പേര്‍ മരിച്ചു

ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്‌സ്പ്രസിലെ യാത്രക്കാരായ നാല് പേര്‍ കടുത്ത ചൂടിനെ തുടര്‍ന്ന് മരിച്ചു. ഒരാളെ ഗുരുതരാവസ്ഥയില്‍ ഝാന്‍സിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഗ്രയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്ന സംഘത്തിനാണ് ദാരുണാന്ത്യമുണ്ടായത്. തമിഴ്‌നാട് സ്വദേശികളായ ബുന്ദൂര്‍ പളനിസ്വാമി (80), ബാല്‍ കൃഷ്ണ രാമസ്വാമി (69), ചിന്നാരെ (71),…


ഓപ്പറേഷന്‍ ഈഗിള്‍ വാച്ച്: സംസ്ഥാന വ്യാപകമായി സ്‌കൂളുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

അഴിമതിയാരോപണങ്ങളുടെ പശ്്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി തിരഞ്ഞെടുത്ത 45 ഓളം എയ്ഡഡ് സ്‌കൂളുകളിലും 15 ഓളം പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകലിലും വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. മലപ്പുറത്തെ ഹയര്‍സെക്കന്ററി ഉപഡയറക്ടറുടെ ഓഫീസില്‍ നിന്ന് കണക്കില്‍പെടാത്ത ഒരു ലക്ഷം രൂപ വിജിലന്‍സ് സംഘം പിടിച്ചെടുത്തു. ജുനിയര്‍ സൂപ്രണ്ട് ശ്രീകുമാറില്‍ നിന്നാണ് പണം പിടിച്ചെടുത്തത്….


ബിജെപി എംപി ഡോ. വീരേന്ദ്ര കുമാര്‍ പ്രോ ടേം സ്പീക്കര്‍

ബിജെപി എംപി ഡോ. വീരന്ദ്ര കുമാര്‍ പതിനേഴാം ലോക്‌സഭയുടെ പ്രോ ടേം സ്പീക്കര്‍. മധ്യപ്രദേശിലെ ടിക്കംഗഡ് ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള എംപിയാണ്. ഏഴ് തവണ ലോക്‌സഭാംഗമായിട്ടുണ്ട്. ലോക്‌സഭാ സ്പീക്കറെ തിരഞ്ഞെടുക്കാനുള്ള സമ്മേളനത്തില്‍ അധ്യക്ഷം വഹിക്കുക, നിയുക്ത എംപിമാര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക എന്നിവ പ്രോ ടേം സ്പീക്കറുടെ ചുമതലയാണ്. പതിനേഴാം ലോക്‌സഭയുടെ…


യോഗിക്ക് തിരിച്ചടി; അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകനെ വിട്ടയക്കാൻ സുപ്രീം കോടതി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടുവെന്ന കുറ്റത്തിന് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ ഉടന്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി. അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. ഓണ്‍ലൈന്‍ വാര്‍ത്ത വെബ്‌സൈറ്റായ ദ വയറിലെ മുന്‍ മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കനോജിയയുടെ ഭാര്യ ജഗിഷ അറോറ…