ആപ്പിളിനെയും ഗൂഗിളിനെയും പിന്തള്ളി ആമസോണ്‍ ലോകത്തെ ഏറ്റവും വിലയുള്ള കോര്‍പ്പറേറ്റ് ബ്രാന്‍ഡ് ആയി

ലോകത്തെ ഏറ്റവും വിലയുള്ള കോര്‍പ്പേറേറ്റ് ബ്രാന്‍ഡ് ഇനി ഗൂഗിളോ ആപ്പിളോ അല്ല. അത് ആമസോണ്‍ ആണ്. ഇതാദ്യമായാണ് ആപ്പിളിനേയും ഗൂഗിളിനേയും മറികടന്ന് ആമസോണ്‍ ഒന്നാം സ്ഥാനം നേടിയത്. ആമസോണ്‍, ഗൂഗിള്‍, ആപ്പിള്‍ എന്നിവയ്ക്ക് പുറമെ ആദ്യ പത്തില്‍ ഇടം പിടിച്ച 10 ബ്രാന്‍ഡുകള്‍ ഇവയാണ് – മൈക്രോസോഫ്റ്റ്, വിസ, ഫേസ്ബുക്ക്, ആലിബാബ, ടെന്‍സെന്റ്‌സ്, മക്‌ഡൊണാള്‍ഡ്സ്, എ ടി ആന്‍ഡ് ടി.

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ആമസോണിന്റെ ബ്രാന്‍ഡ് വാല്യു 52 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ 108 ബില്യണ്‍ ഡോളര്‍ (ഏതാണ്ട് 74,97,95,40,00,000 ഇന്ത്യന്‍ രൂപ) ആയിരുന്ന മൂല്യം 315 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായും ഗവേഷണ സ്ഥാപനമായ കാന്താറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിളിന്റെ ബ്രാന്‍ഡ് വാല്യുവില്‍ മൂന്ന് ശതമാനത്തിന്റേയും ഗൂഗിളിന്റെ ബ്രാന്‍ഡ് വാല്യുവില്‍ രണ്ട് ശതമാനത്തിന്റേയും വര്‍ദ്ധനവുണ്ടായി.

ഇലക്ട്രിക് ഓട്ടോമേക്കര്‍ റിവിയന്‍ തുടങ്ങിയവയിലൂടെ ആമസോണ്‍ പുതിയ ബിസിനസുകളിലേയ്ക്കും നിക്ഷേപങ്ങളിലേയ്ക്കും കടന്നു. പ്രൈം മെംബര്‍മാര്‍ക്കായി വണ്‍ ഡേ ഷിപ്പിംഗ് കൊണ്ടുവന്നു. ക്ലൗഡ് കംപ്യൂട്ടിംഗില്‍ നിക്ഷേപം, ആമസോണ്‍ വെബ് സീരീസ് തുടങ്ങിയവ. ആമസോണ്‍ റസ്റ്ററന്റ്‌സ് എന്ന യുഎസിലെ റസ്റ്ററന്റ് ഡെലിവറി സര്‍വീസ് മാത്രമാണ് പരാജയപ്പെട്ടത്. ഊബര്‍ ഈറ്റ്‌സ് അടക്കമുള്ളവയുമായുള്ള മത്സരത്തില്‍ ആമസോണ്‍ റസ്റ്ററന്റ്‌സ് പരാജയമായി.