വേദനയിലും ഹാപ്പിനെസിലും എന്നോട് ഷെയര്‍ ചെയ്യാന്‍ ആരുമില്ലെന്ന് ശ്രദ്ധ; ഞാനുണ്ടെന്ന് പ്രഭാസ്

ഹരംകൊള്ളിപ്പിക്കുന്ന രംഗങ്ങളുമായി സാഹോയുടെ ടീസര്‍ എത്തി

ആരാധകരെ ഹരംകൊളളിപ്പിക്കുന്ന രംഗങ്ങളുമായി പ്രഭാസ് ചിത്രം സാഹോയുടെ ടീസര്‍ എത്തി. കിടിലന്‍ ആക്ഷന്‍ രംഗങ്ങളും പ്രണയവും ഉള്‍്‌പ്പെടുത്തിയാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ ഒരുക്കിയത്. വേദനിയിലും സന്തോഷത്തിലും എന്നോടു ഷെയര്‍ ചെയ്യാന്‍ ആരുമില്ലെന്ന ശ്രദ്ധാ കപൂറിന്റെ സംഭാഷണത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്.

പ്രഭാസിന്റെ അത്യുഗ്രന്‍ ബൈക്ക് റൈഡിങ്ങും ആക്ഷനുമാണ് ചിത്രത്തിന്റെ പ്രത്യേകത. ടീസര്‍ പുറത്തുവന്നതോടെ പ്രഭാസിന്റെ ആരാധകരും ഏറെ ആവേശത്തിലാണ്. വ്യാഴാഴ്ച്ച പുറത്തിറക്കിയ ടീസര്‍ മലയാളം സിനിമാ താരം ലാലിനെയും കാണിക്കുന്നുണ്ട്. തെലുങ്ക്, മലയാളം, തമിഴ് എന്നീ മൂന്നുഭാഷകളിലുള്ള ടീസറാണ് അണിയപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്റെ ട്വിറ്റര്‍ പേജിലൂടെയും പ്രഭാസിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയുമാണ് ടീസര്‍ ആരാധകരമായി ഷെയര്‍ ചെയ്തത്. ടീസര്‍ പുറത്തുവന്ന്് നിമിഷങ്ങള്‍ക്കകം 40000 പേര്‍ വീഡിയോ കണ്ടപ്പോള്‍ മൂവായിരം ഷെയറും ടീസറിന് ലഭിച്ചു. പ്രശസ്ത ഹോളീവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സിന്റെ ആക്ഷന്‍ കൊറിയോഗ്രഫിയാണ് ചിത്രത്തെ വേറിട്ടതാക്കുന്നത്. റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് സംവിധാനം ചെയ്യുന്ന ചിത്രം സ്വതന്ത്ര്യദിനത്തില്‍ തീയറ്ററുകളിലെത്തും.

മൂന്ന് വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയോടെ എത്തുന്ന സാഹോയുടെ കലാ സംവിധാനം.ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ്. .ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.