ക്യാന്‍സര്‍ ഇല്ലാതെ കീമോക്ക് വിധേയായ രജനിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും: മുഖ്യമന്ത്രി

ക്യാന്‍സര്‍ രോഗമില്ലാതെ കീമോ ചികിത്സക്ക് വിധേയമാകേണ്ടിവന്ന സംഭവം നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കീമോക്ക് വിധേയയാകേണ്ടിവന്ന മവേലിക്കര കുടശനാട് സ്വദേശി രജനിക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കും. തുടര്‍ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും.

ചികിത്സ നടത്തുന്നതില്‍ ഡോക്ടര്‍ അനാവശ്യ തിടുക്കം കാണിച്ചു. ആശുപത്രിയില്‍നിന്നും റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും ബോധ്യപ്പെട്ട ശേഷമേ ചികിത്സനടത്താവു.സംഭവത്തേകുറിച്ച് ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.