June 14, 2019

മേലുദ്യോഗസ്ഥരുടെ ജാതിയധിക്ഷേപം മനംമടുത്ത് ആദിവാസി യുവാവ് കേരളാ പോലീസില്‍ നിന്ന് രാജിവച്ചു

മേലുദ്യോഗസ്ഥരില്‍ നിന്നുള്ള മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെ മുസ്ളീം സമുദായത്തിൽ പെട്ട ഒരു സി.ഐ നാടുവിട്ടതിന് പിന്നാലെ പോലീസില്‍ നിന്നുള്ള കൂടുതല്‍ പീഡന കഥകള്‍ പുറത്തേക്ക്. ജാതി അധിക്ഷേപം താങ്ങാനാകാതെ ഒരു ആദിവാസി യുവാവ് പോലീസില്‍ നിന്ന് രാജിവച്ചു. കണ്ണൂരിലാണ് സംഭവം. സിവില്‍ പോലീസ് ഓഫീസറായ കെ രതീഷാണ് രാജിവച്ചത്….


ബംഗാള്‍ സമരത്തിന് ഐക്യദാര്‍ഢ്യം; തിങ്കളാഴ്ച ഡോക്ടര്‍മാര്‍ രാജ്യവ്യാപക പണിമുടക്കും

പശ്ചിമ ബംഗാളില്‍ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍ രാജ്യവ്യാപക സമരത്തിനൊരുങ്ങുന്നു. ജൂണ്‍ 17ന് ഡോക്ടര്‍മാര്‍ ദേശീയ തലത്തില്‍ പണിമുടക്ക് നടത്തുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) അറിയിച്ചു. കൊല്‍ക്കത്തയിലെ എന്‍ ആര്‍ എസ് മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന്…


ലൈംഗിക ആരോപണത്തിന് മൃദുലയുടെ പരാതിയിൽ വിനായകനെതിരെ പോലീസ് കേസെടുത്തു

ലൈംഗികാരോപണത്തില്‍ നടന്‍ വിനായകനെതിരെ പോലീസ് കേസെടുത്തു. ദളിത് ആക്ടിവിസ്റ്റ് മൃദുലാ ദേവി ശശിധരന്‍ നല്‍കിയ പരാതിയില്‍ കല്‍പ്പറ്റ പോലീസാണ് കേസെടുത്തത്. ഐ.പി.സി 506, 294 ബി, കെ.പി.എ 120 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഒരു പരിപാടിയിലേക്ക് ക്ഷണിക്കാനായി വിളിച്ചപ്പോള്‍ വിനായകന്‍ അസഭ്യം പറയുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും…


കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരം മലയത്ത് അപ്പുണ്ണിക്ക്; യുവ പുരസ്‌കാരം അനൂജ അകത്തൂട്ടിന്

കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം മലയത്ത് അപ്പുണ്ണിക്കും യുവ സാഹിത്യ പുരസ്‌കാരം അനൂജ അകത്തൂട്ടിനും ലഭിച്ചു. സമഗ്ര സംഭാവനക്കാണ് മലയത്തിന് അവാര്‍ഡ്. ‘അമ്മ ഉറങ്ങുന്നില്ല’ എന്ന കവിതാ സമാഹാരമാണ് അനൂജയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍. ഏവൂര്‍ ശ്രീകുമാര്‍, ഡോ. കെ എസ്…


പി വി അന്‍വറിന്റെ തടയണ പൊളിച്ചു മാറ്റാന്‍ കലക്ടര്‍ക്ക് ഹൈകോടതിയുടെ അന്ത്യശാസനം

പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടര്‍ക്ക് ഹൈകോടതിയുടെ അന്ത്യശാസനം. 15 ദിവസത്തിനകം തടയണ പൊളിച്ചു നീക്കണമെന്ന് കോടതി ഉത്തരവിട്ടു. തടയണ പൊളിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ തടയണ പൊളിച്ചുമാറ്റണമെന്ന മുന്‍ ഉത്തരവ്…


ജീവകാരുണ്യ ചികിത്സാ സഹായ തട്ടിപ്പ്: കര്‍ശന നടപടിയെടുക്കണമെന്ന്ആവശ്യപ്പെട്ട് കെ.കെ.ശൈലജ ഖ്യമന്ത്രിക്ക് കത്ത് നല്‍കി.

ഓണ്‍ലൈന്‍ ചികിത്സ സഹായ തട്ടിപ്പ് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന സഹായ അഭ്യര്‍ത്ഥനകളിലൂടെയുള്ള തട്ടിപ്പുകളെ തുറന്ന് കാട്ടേണ്ടതുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു….


എറണാകുളം സെൻട്രൽ സിഐ നവാസിനെ കാണാതായ സംഭവം; ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കൊച്ചി സെന്‍ട്രല്‍ സിഐ വി എസ് നവാസിന്റെ തിരോധാനത്തില്‍ മേലുദ്യാഗസ്ഥനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നവാസിന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. മേലുദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഇക്കാര്യം ഭര്‍ത്താവ് തന്നോട് പറഞ്ഞിട്ടുണ്ടെന്നും കാണാതായ നവാസിന്റെ ഭാര്യ പറഞ്ഞു. മേലുദ്യാഗസ്ഥനെതിരെ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നാണ് ഇവര്‍…


അടൂരില്‍ നിന്ന് മൂന്ന് ആയുവേദ നഴ്‌സിങ് വിദ്യാര്‍ത്ഥിനികളെ കാണാതായി

അടൂരില്‍ നിന്ന് മൂന്ന് ആയുര്‍വേദ നഴ്‌സിങ് വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. സ്വകാര്യ സ്ഥാപനത്തിലെ ഹോസ്റ്റല്‍ വാര്‍ഡനാണ് വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന പരാതി നല്‍കിയിരിക്കുന്നത്. മലപ്പുറം, സീതത്തോട്, പൂനെ സ്വദേശികളാണ് കാണാതായ കുട്ടികള്‍. ഇവരുടെ മൊബൈല്‍ ഫോണുകള്‍ നിശ്ചലമാണ്. സൂപ്പര്‍മാര്‍ക്കറ്റിലേയ്ക്ക് എന്നു പറഞ്ഞാണ് കുട്ടികള്‍ ഇന്നലെ പോയതെന്ന് വാര്‍ഡന്‍ പറയുന്നു. സംഭവത്തില്‍…


കാർട്ടൂൺ പുരസ്‌കാരം പിൻവലിക്കില്ല: നിലപട് വ്യക്തമാക്കി ലളിതകലാ അക്കാദമി ചെയർമാൻ

വിവാദത്തിൻറെ പേരിൽ കെ.കെ. സുഭാഷിന്റെ ‘വിശ്വാസം രക്ഷതി ‘ എന്ന കാർട്ടൂണിന് പ്രഖ്യാപിച്ച അവാർഡ് പിൻവലിക്കില്ലെന്ന് കേരള ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് വ്യക്തമാക്കി. പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ ക്രൈസ്തവ സഭകളും സംഘടനകളും എതിർപ്പുമായി രംഗത്ത് എത്തിയിരുന്നു.ഇതേതുടർന്ന് അവാർഡ് പിൻവലിക്കാൻ ലളിതകലാ അക്കാദമിയോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു.ക്രിസ്ത്യൻ മതവികാരത്തെ…


പീഡന കേസിലെ പ്രതിയുടെ വടിയുടെ മുകളിൽ തൂക്കി ഇടാനുള്ളതല്ല ഡിങ്കന്റെ തിരുവസ്ത്രമായ “ജെട്ടി”

വിവാദ കാര്‍ട്ടൂൺ പുരസ്‌കാരം പുനഃപരിശോധിക്കാനുള്ള ലളിതകലാ അക്കാഡമിയുടെ മേലുള്ള സർക്കാർ സമമർദ്ദത്തിന് പിന്നിൽ ഡിങ്കമതക്കാരുടെ കറുത്ത കൈകൾ.വിവാദ കാര്‍ട്ടൂണിന് പുരസ്‌കാരം പ്രഖ്യാപിച്ച നടപടിയില്‍ സര്‍ക്കാര്‍ നിലപാടിന് വഴങ്ങി ലളിതകലാ അക്കാദമി. അവാര്‍ഡ് പുനഃപരിശോധിക്കാമെന്ന് അക്കാദമി കത്ത് നല്‍കിയതായി സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു….