അടൂരില്‍ നിന്ന് മൂന്ന് ആയുവേദ നഴ്‌സിങ് വിദ്യാര്‍ത്ഥിനികളെ കാണാതായി

അടൂരില്‍ നിന്ന് മൂന്ന് ആയുര്‍വേദ നഴ്‌സിങ് വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. സ്വകാര്യ സ്ഥാപനത്തിലെ ഹോസ്റ്റല്‍ വാര്‍ഡനാണ് വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന പരാതി നല്‍കിയിരിക്കുന്നത്.

മലപ്പുറം, സീതത്തോട്, പൂനെ സ്വദേശികളാണ് കാണാതായ കുട്ടികള്‍. ഇവരുടെ മൊബൈല്‍ ഫോണുകള്‍ നിശ്ചലമാണ്. സൂപ്പര്‍മാര്‍ക്കറ്റിലേയ്ക്ക് എന്നു പറഞ്ഞാണ് കുട്ടികള്‍ ഇന്നലെ പോയതെന്ന് വാര്‍ഡന്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.