മെൻസ്ട്രൽ കപ്പ്‌ സിമ്പിള്‍ ആണ്… ബട്ട്‌ പവർഫുള്ളാ….!

അഥീന ഡെയ്‌സ

സ്ത്രീകൾക്ക് ആർത്തവം ഉണ്ടെന്നും അത് ‘അശുദ്ധി’ യാണെന്നും നാം തുടർന്ന് വരുന്ന പരമ്പരാഗത വിശ്വാസമാണല്ലോ? എന്താണ് ‘അശുദ്ധി’ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്? അശുദ്ധിയും ആർത്തവവും തമ്മിൽ ബന്ധപ്പെടുന്നത് എങ്ങനെയാണ്? അഴുക്ക് എന്ന അർത്ഥത്തിലാണ് ഈ അശുദ്ധി എന്ന പദം ഉപയോഗിക്കുന്നതെങ്കിൽ മലവും മൂത്രവും പൊട്ടിയൊലിക്കുന്ന വൃണങ്ങളും രോഗങ്ങളും ആശുദ്ധിയാകില്ലേ? ആർത്തവം സ്ത്രീകൾക്ക് മാത്രമുള്ളതിനാൽ പുരുഷന്മാർക്കുള്ളതെല്ലാം അനുവദനീയവും സ്ത്രീകൾക്ക് വിലക്കുമായതാണോ? എങ്കിൽ അത് ഒരു രണ്ടാംകിട വിവേചനം ആല്ലേ? ഈശ്വരനത് ഇഷ്ട്ടപ്പെടുമോ?! ഇഷ്ടാപ്പെട്ടാലും ഇല്ലെങ്കിലും ഐ ആം ഹാപ്പി ടു ബ്ലീഡ്…

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഋതുമതി ആകുന്നത്‌. മുറ്റത്തിന്റെ സൈഡില്‍ പെറ്റികോട്ട്പൊക്കി മുള്ളാന്‍ ഇരുന്നപ്പോള്‍ ഷഡിയിലൊരു കളര്‍മാറ്റം.സംഭവം അമ്മയുടെ അടുത്ത് അറിയിച്ചു(ബാക്ക് ഗ്രൗണ്ട് മ്യൂസിക്‌ ആയി ഒരു കോട്ടന്തുുണി കീറണ ശബ്ധം കേള്ക്കു ന്നില്ലേ)

കുറേകാലം തുണി ഉപയോഗിച്ചു.തുണി ഉപയോഗിക്കുന്ന കാലങ്ങളൊക്കെ മഴക്കാലത്തെ ഓര്‍മിപ്പിച്ചു. കാരണം മഴക്കാലതായിരുന്നു കൂടുതലും നനഞ്ഞ ഷഡി ഇടുന്നത്. അതേ പോലോരവസ്ഥ.ഇപ്പോഴും നനവ്‌. ചോർച്ച ..ചോർച്ച തടയാന്‍ കുറച്ചു അധികം തുണി വെച്ചാല്‍,തുടയുടെ ഇരുവശവും ഉരഞ്ഞുപൊട്ടും. പിന്നെ കാലകത്തിവെച്ച് വെളിച്ചെണ്ണയൊക്കെ പുരട്ടി ഇരിക്കും.

പിന്നെ അലക്കല് രു പണിയാണ്.എത്ര കല്ലില്‍ ഇട്ടു ഉരച്ചാലും ചോരക്കറ പോകില്ല. വീട്ടില്നിുന്നും മറ്റുസ്ഥലങ്ങളില്‍ പോകാനുംമടി.അലക്കല്‍,ഉണങ്ങല്‍ ഒക്കെതന്നേയാണ്‌കാരണം. മൊത്തത്തില്‍ കഷ്ട്ടപാട്..

പിന്നെയാണ് പാഡുകള്‍ കിട്ടിയത്.അത് കുറേ കൂടി സൗകര്യമായി.അലക്കണ്ട എന്നതുതന്നെയായിരുന്നു എന്നെ സംബധിച്ച ആദ്യ സന്തോഷം.

ചോർച്ച,തുട ഉറഞ്ഞുപൊട്ടല്‍,എന്നിവയ്ക്ക് കുറവുണ്ടായിരുന്നില്ല. ഉപയോഗിച്ച പാഡകൾക്ക്അസഹ്യമായ മണവും. പക്ഷെ ഏറ്റവും വലിയ പ്രശ്നം എവിടെ കളയും എന്നതുതന്നെയായിരുന്നു…

ആദ്യമൊക്കെ ക്ലോസറ്റില്‍ ഇടുമായിരുന്നുപിന്നിട് അതിന്റെ പ്രശ്നം മനസിലാക്കിയപ്പോള്‍ മറ്റുമാർഗ്ഗങ്ങള്‍ തേടി.പിന്നിട് ടാംപോണ്‍ പയറ്റിനോക്കി.സാമ്പത്തിക ബാധ്യത കൂടിയപ്പോള്‍ അത് നിർത്തി .കൂട്ടുകാരനാണ് മെസ്ട്രല്കപ്പിനെക്കുറിച്ചുപറഞ്ഞതും,വാങ്ങിതന്നതും…

എങ്ങിനെ ഉപയോഗിക്കണംഎന്ന് വീഡിയോകണ്ടു മനസിലാക്കി…

വാങ്ങി ഒരാഴ്ചക്കകം ഉപയോഗിച്ചു. ടംപോണ്‍ ഉപയോഗിച്ചിട്ടുള്ളതിനാല്‍ വെജൈനയിലേക്ക് കപ്പ്‌ വെക്കാന്‍ അധികം പ്രയാസം ഉണ്ടായിരുന്നില്ല.

C.ഷെയിപ്പില്‍ മടക്കി ഉള്ളിലേക്ക് കടത്തവുന്നതാണ്. കപ്പ് വെച്ചുകഴിഞ്ഞാല്‍ പിന്നെ ഉള്ളില്‍ അത്തരമൊരു വസ്തു ഇരിക്കുന്നതായിതോന്നുകയേ ഇല്ല..

വേദനയോ മറ്റുഅസ്വസ്തതകളോ ഇ ല്ല; 12 മണിക്കൂര്‍ വരെ തുടർച്ചയായി ഉപയോഗിക്കാം. തരിച്ചു എടുക്കുമ്പോൾ സാവധാനം എടുക്കുക.കപ്പിന്റെ ഒരു വശത്തുചെറുതായി പ്രസ്‌ചെയ്തു പുറത്തേക്കു എടുക്കാവുന്നതാണ്.

കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാം. കപ്പ്‌ ആദ്യമായി ഉപയോഗിച്ചപ്പോള്‍ ആകെ തോന്നുയൊരു പ്രശ്നം ഇത് വജൈനയുടെ ഉള്ളിലേക്ക് പുറത്തെടുക്കാന്‍ സാധിക്കാത്ത വിധം കയറി പോകുമോ എന്നുള്ളതായിരുന്നു. എന്നാല്‍ ആദ്യ ഉപയോഗത്തിന് ശേഷം ആ പേടി പൂർ ണ്ണമായും മാറി. സുരക്ഷിതമാണ്, ചോർച്ച യോ മറ്റു പ്രശ നങ്ങളോ ഇല്ല.

4 മുതല്‍10വർഷം വരെ ഒരു കപ്പ്‌ ഉപയോഗിക്കാനും സാധിക്കും.മെന്സ്ട്ര ല്‍ കപ്പ്‌ ഉപയോഗിക്കാന്‍ ആഗ്രഹമുള്ളവരോട് ;മെന്സ്ട്ര ല്‍ കപ്പ്‌ സിമ്പിള്‍ ആണ് ബട്ട്‌ ബട്ട്‌ പവർഫുള്ളാ…യെസ് ,ഐ ആം ഹാപ്പി ടു ബ്ലീഡ്)

ഒരു സ്ത്രീ ഒരു വർഷം ഏകദേശം 160 സാനിട്ടറി പാഡുകളാണ് ഉപയോഗിക്കുന്നത്.
ഇത്തരത്തിൽ കണക്കാക്കിയാൽ ഒരു മെൻസ്ട്രൽ കപ്പ് 780 സാനിട്ടറി നാപ്കിനുകൾക്ക് പകരമാവും.

1930ൽ യുഎസിലാണ് ആദ്യമായി മെൻസ്ട്രൽ കപ്പ് ഉപയോ​ഗിച്ചത്. വർഷങ്ങളോളം മെൻസ്ട്രൽ കപ്പിനെ കുറിച്ച് ചർച്ചകൾ നടന്നു‌. ഇപ്പോഴും ധാരാളം ചർച്ചകൾ നടക്കുന്നു.
കഴിഞ്ഞ രണ്ട് വർഷത്തോളമായി സാനിറ്ററി നാപ്കിനുകൾക്ക് ബദലായി കേരളത്തിലെത്തിയ അതിഥിയാണ് മെൻസ്ട്രൽ കപ്പ്. ആർത്തവത്തിന്റെ ആരോഗ്യ പാരിസ്ഥിതിക വിഷയങ്ങൾ എങ്ങും ചർച്ചയായപ്പോൾ അതിനൊരു പരിഹാരം എന്ന നിലയിൽ കപ്പുകൾ വിപണിയിൽ പ്രത്യക്ഷപ്പെട്ടു. സുസ്ഥിര ആർത്തവ (Sustainable Menstruation) ത്തിനു പ്രാധാന്യം നൽകുന്ന ഉത്പന്നം കൂടെയാണ് ഇത്.

മെഡിക്കൽ ഗ്രേഡ് സിലിക്കൺ കൊണ്ടാണ് ഈ കപ്പുകൾ നിർമ്മിക്കുന്നത്, കുഞ്ഞുങ്ങൾക്ക് നൽകുന്ന പാൽകുപ്പിയിലെ നിപ്പിൾ തന്നെയാണ് ഇതിനു പിറകിലും. ആയതിനാൽ ശരീരത്തിന് ഹാനികരമായ പദാർത്ഥങ്ങൾ എന്ന ഭയം വേണ്ട.

കപ്പുകൾ എങ്ങനെ ഉപയോഗിക്കാം എന്ന സംശയമാണ് ഭൂരിഭാഗം വരുന്ന ആളുകൾക്കും. ആദ്യ തവണ ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം. പക്ഷേ വളരെ ലളിതമാണ് ഇവ ധരിക്കാൻ. പല വിധത്തിൽ ഇവയെ മടക്കി യോനിക്കുള്ളിൽ പ്രവേശിപ്പിക്കാൻ സാധിക്കും. ഇതിനെകുറിച്ച് കൂടുതൽ അറിയാൻ യൂട്യൂബിൽ ധാരാളം വീഡിയോകൾ മലയാളത്തിൽ തന്നെ ലഭ്യമാണ്. ആറു മുതൽ പത്തു മണിക്കൂർ ഉപയോഗിക്കാം. അതുകഴിഞ്ഞ് ആർത്തവ രക്തം കളഞ്ഞ് കഴുകി പിന്നെയും ധരിക്കാം.

പലരും ചിന്തിക്കുന്നത് ഇതിന്റെ വിലയെക്കുറിച്ചാണ്! എന്നാലിതാ മറ്റൊരു കിടിലൻ കാര്യം. 200 രൂപ മുതൽ 2000 രൂപയുടെ വരെ കപ്പുകൾ ഇപ്പോൾ ലഭ്യമാണ്. സാമ്പത്തിക സ്ഥിതി അനുസരിച്ച് ഇഷ്ടമായത് തിരഞ്ഞെടുക്കാം. ഇനി 300 രൂപയും കൂടുതലാണെന്ന് കരുതുന്നുണ്ടോ? ഒരു മാസം 40- 50 രൂപയുടെ പാഡുകൾ ഉപയോഗിക്കുമ്പോൾ ഒരു വർഷം 500 മുതൽ 600 രൂപ വരെ ചിലവ് വരും. എന്നാൽ ഒറ്റ തവണ 300 രൂപ കപ്പിന് വേണ്ടി ചിലവാക്കി കഴിഞ്ഞാൽ 8 മുതൽ പത്തു വർഷം വരെ ഇത് ഉപയോഗിക്കാം. സാമ്പത്തികമായും ഇവ ലാഭകരമാണ്.

ഒരു പാഡ് കത്തിച്ചു കളയുമ്പോൾ ഉണ്ടാവുന്ന അന്തരീക്ഷ മാലിന്യത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ? സാനിറ്ററി നാപ്കിനുകൾ പൂർണമായും കത്തണമെങ്കിൽ 500 മുതൽ 600 ഡിഗ്രി സെൽഷ്യസ് താപനില ആവശ്യമാണ്. മിക്ക വീടുകളിലും നാപ്കിനുകൾ പൂർണമായും സംസ്കരിക്കാൻ സാധിക്കാറില്ല. നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ ഇവ സംസ്ക്കരിക്കാനുള്ള ശാസ്ത്രീയ മാർഗങ്ങൾ ഇല്ലതാനും. പലപ്പോഴും ഇവ മാലിന്യങ്ങളായി തന്നെ അവശേഷിക്കുന്നു. ഇതിനു പരിഹാരമാണ് പുനരുപയോഗം സാധ്യമാവുന്ന കപ്പുകൾ.

ഏറ്റവും പ്രധാനപ്പെട്ടത് ആരോഗ്യപ്രശ്നമാണ്.നാപ്കിനുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ലോകം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. യോനി ഭാഗത്തെ അലർജി മുതൽ ക്യാൻസറിന് വരെ ഇവ കാരണമാകുന്നുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. കോട്ടൺ ആണെന്ന് പരസ്യത്തിൽ പറയുന്ന പല നാപ്കിനുകളിലും പ്ലാസ്റ്റിക് തന്നെയാണ് പ്രധാന അസംസ്കൃത വസ്തു. ഇതു കൂടാതെ ഇവയിൽ ഉൾപ്പെടുത്തുന്ന ജെല്ലികൾ ശരീരവുമായി ദീർഘ നേരം സമ്പർക്കത്തിൽ വരുന്നത് നല്ലതല്ല.