തൃക്കുന്നപ്പുഴയില്‍ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴയിലെ തൃക്കുന്നപ്പുഴയില്‍ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മാന്നാര്‍ കുട്ടം പേരൂര്‍ സ്വദേശി ശ്രീകുമാറിന്റെ മകന്‍ വിശ്വജിത്തി (16) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കോസ്റ്റല്‍ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

തറയില്‍ കടവ് ഭാഗത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു വിശ്വജിത്ത്. മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് മരിച്ച വിശ്വജിത്ത്. അമ്മ: അനിത, സഹോദരന്‍: അശ്വിജത്ത്