കൃപാസനം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദിസംഘത്തിൻറെ ജനകീയ മാര്‍ച്ച്

ആലപ്പുഴ കലവൂരിലെ കുപ്രസിദ്ധമായ ‘കൃപാസനം’ എന്ന ആത്മീയ തട്ടിപ്പ് കേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കേരളയുക്തിവാദിസംഘത്തിൻറെ നേതൃത്വത്തിൽ ജനകീയമാർച്ച്. ജൂലൈ 31ന് ആണ് ഫാദർ വി.പി. ജോസഫ് വലിയവീട്ടിൽ എന്ന തട്ടിപ്പുവീരൻറെ ഉടമ്പടി തൈലക്കച്ചവടവും പത്രക്കടലാസ് ചികിത്സയും നടക്കുന്ന തട്ടിപ്പ് കേന്ദ്രത്തിലേക്ക് ജനകീയ മാര്‍ച്ച് നടക്കുക. 31ന് രാവിലെ 11 ന് കലവൂർ ജങ്ഷനിൽനിന്ന് കൃപാസനം ധ്യാനകേന്ദ്രത്തിലേക്കാണ് മാർച്ച്.

പത്തു പതിനെട്ടു വർഷം മുൻപ് ചേർത്തല അർത്തുങ്കൽ തൈക്കൽ ഇടവകയിൽ ഇടവക വികാരിയായിരിക്കുമ്പോൾ ആലപ്പുഴ കാട്ടൂർ സ്വാദേശിയായ വി.പി ജോസപ്പ് അവിടെ തുടങ്ങിയ ചെറുകിട ബിസിനസാണ് ഇന്ന് കൃപാസനം എന്ന തട്ടിപ്പ് സാമ്രാജ്യമായി വളർന്നിരിക്കുന്നത്.

കേരളത്തിലെ “വിദ്യാഭ്യാസമുണ്ടായിട്ടും വിവരമില്ലാത്ത”നിരവധി വിഡ്ഡികൾ ഇവിടെ വന്നു പോകുന്നുണ്ട്. നാഷണൽഹൈവേ സൈഡിലുള്ള ഈ തട്ടിപ്പു കേന്ദ്രത്തിലേ വാഹന ബാഹുല്യം ഹൈവേയിൽ ട്രാഫിക് പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്.

കൃപാസനം പത്രം സർവ രോഗസംഹാരി ആണെന്നാണ് പ്രചരണം ഗർഭമാകാത്ത പെണ്ണുങ്ങൾ ഈ പത്രം വയറ്റത്ത് വെച്ചു കിടക്കുകയും ഇണചേരുകയും ചെയ്താൽ ഗർഭം ഉണ്ടാകും മുട്ടുവേദന ആണെങ്കിൽ കാലിൽ വെച്ചു കെട്ടണം ക്യാൻസറിനും എയ്ഡ്സിനും വരെ ഈ പേപ്പർ ഔഷധമാണെന്നാണ് പ്രചരണം

പൊതുജനങ്ങളെ വിഡ്ഢികളാക്കി പണം സമ്പാദിക്കുന്ന ഈ ആത്മീയ മത വ്യാപാരിക്കെതിരെ അല്പമെങ്കിലും വിവരം ബാക്കിയുള്ളവർ പ്രതികരിക്കേണ്ടിയിരിക്കുന്നു. ആയതിനാൽ ജൂലൈ 31 ന് നടക്കുന്ന ജനകീയ മാർച്ചിൽ മുഴുവൻ ബഹുജനങ്ങളും പങ്കെടുക്കണമെന്ന് കേരളയുക്തിവാദിസംഘം സംസ്ഥാന കമ്മറ്റി അഭ്യർത്ഥിച്ചു.

കൂടാതെ ഭരണഘടനഘടനാ മൂല്യങ്ങളും കാത്തുസൂക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്തശേഷം ഭരണഘടനാവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ശബരിമല സ്വകാര്യബില്‍ അവതരിപ്പിച്ച എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.യുടെ നിലപാട് ഹീനമാണെന്നും അത് പിന്‍വലിക്കണമെന്നും കേരളയുക്തിവാദി സംഘം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. തൃശൂരില്‍ ജൂണ്‍ 22, 23 തീയതികളില്‍ നടന്ന സംസ്ഥാനസമിതി യോഗത്തില്‍ പ്രസിഡന്റ് അഡ്വ. കെ.എന്‍. അനില്‍കുമാര്‍ അദ്ധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. രാജഗോപാല്‍ വാകത്താനം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.