ആലപ്പുഴയിലെ പ്രമുഖ ഭഗവത്ഗീതാ പണ്ഡിതൻറെ ഗീതാ ഗുരു ആരെന്നറിയുമോ സജിതാ റാണി

ഭഗവത് ഗീതയും ശബരിമലയും തമ്മിൽ വല്ല ബന്ധവും ഉണ്ടോ എന്നെനിക്കറിയില്ല പക്ഷേ ഒരുകാര്യം വ്യക്തമായി കനക ദുർഗ്ഗയുടെ ഭക്തിപരിശോദന നടത്തിയ ആലപ്പുഴയിലെ അവശിഷ്ട എംപി കോപ്പിയടിച്ചത് ഒരു റെഡി ടു വെയ്റ്റ് പെങ്കൊച്ചിനെയാണെന്നും ഇങ്ങേര് ഭഗവത്ഗീത കണ്ടിട്ടുപോലും ഇല്ലെന്നും .

24 ന്യൂസിലെ ജനകീയകോടതി എന്നപരിപാടിയിൽ ബിന്ദു അമ്മിണിയോടും അശ്വതി ജ്വാലയോടും ഒപ്പം പങ്കെടുത്ത സജിത റാണി പറഞ്ഞത് അതുവഴി കോപ്പിയടിച്ചിരിക്കുകയാണ് പോസ്റ്റിൽ.സജിത ഭഗവത് ഗീതയോ അതിൻറെ ആരുടെയെങ്കിലും വ്യാഖ്യാനമെങ്കിലും വായിച്ചിട്ടാണ് സംസാരിക്കുന്നതെന്ന് കേൾക്കുന്നവർക്കും മനസിലാകും പക്ഷേ എംപി കോപ്പിയടിച്ചതാണെന്ന് രണ്ടുംകൂടി ഒന്നുപരിശോദിച്ച് നോക്കിയാൽ ഗീതാ പണ്ഡിതൻറെ പോസ്റ്റ് വായിക്കുന്നവർക്കും മനസിലാകും. കാരണം സജിത സംസാരത്തിനിടയിൽ വിട്ടുപോയ ഒരുവരിയുടെ മീനിംഗ് ഇദ്ദേഹത്തിൻറെ പോസ്റ്റിലും ഇല്ല.ബാക്കിയെല്ലാം പുള്ളിക്കാരിപറഞ്ഞതു തന്നെയാണ്. സംശയമുണ്ടെങ്കിൽ എംപി ഉദ്ധരിച്ചത് ഭഗവത് ഗീതയിലെ എത്രാമത്തെ ശ്ലോകമാണെന്നും ഏത് ശ്ലോകമാണെന്നും ഒന്നു ചോദിച്ചു നോക്കൂ.

റെഡി ടൂ വെയ്റ്റ് ആക്ടിവിസ്റ്റ് സജിതറാണിയും അശ്വതി ജ്വാലയും ബിന്ദു അമ്മിണി യദാർത്ഥ ഭക്തയല്ല എന്നുവാദിക്കാൻ ഉന്നയിച്ച അതെ ആർഗ്യുമെന്റസും അതേശ്ലോകവും ബിന്ദുവിന് പകരം കനക ദുർഗ്ഗ യെ ആക്കി ആശ്ലോകത്തിത്തിൻറെ അർത്ഥം വിശദീകരിക്കുമ്പോൾ അവർ വിട്ടുപോയതും അതേവഴി കോപ്പിയടിച്ചിരിക്കുന്നു.

അതിനി വേണമെങ്കിൽ ഗീതക്ലാസിൽ സജിത റാണിയെ ശിഷ്യപ്പെട്ടതാവും എന്നങ്ങു ധരിച്ചാലും ഗീത കനക ദുർഗ്ഗയ്ക്ക് മാത്രമേ ബാധകമുള്ളോ? ഹിന്ദുപുരാണപ്രകാരം “മ്ലേച്ച ” മതക്കാരനായ ആരിഫ് എന്തിനാണ് ഗീതയിൽ പറയുംപോലെ സ്വധർമ്മം അനുഷ്ഠിച്ച് ജീവിക്കാതെ എംപിയാകാൻ പോയത്? മാത്രമല്ല മ്ലേച്ഛനായ ആരിഫിന് ഗീത വ്യാഖ്യാനിക്കാമോ എന്നുവല്ല പിടിപാടുമുണ്ടോ? സ്വധർമ്മം അനുഷ്ഠിച്ച് ജീവിച്ച് വേണമെങ്കിൽ സുരേഷ്ഗോപിയെപ്പോലെ അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കാമെന്നല്ലാതെ?

കഴിഞ്ഞ ജന്മത്തിലെ സദ് പ്രവൃത്തികളുടെ ഫലമാണ് ഈ ജനത്തിലെ ബ്രാഹ്മണ ജനനനം എന്നും കഴിഞ്ഞ ജന്മത്തിലെ ദുഷ്പ്രവൃത്തികളുടെ ഫലമാണ് അധഃകൃതരും മ്ലേച്ഛരുമൊക്കെയായുള്ള നീചജന്മങ്ങൾ എന്നാണ് ഗീത ഉൾപ്പെടെയുള്ള എല്ലാ സ്മൃതികളും പറയുന്നത്.

ഹിന്ദുപുരാണപ്രകാരം മ്ലേച്ഛനായ ആരിഫ് ഗീത വ്യാഖ്യാനിക്കുന്നതുപോലും ആചാരലംഘനം അല്ലേ ?

(സംശയം ഉള്ളവർക്ക് ജനകീയകോടതിയുട എപ്പിസോഡ് യുട്യൂബിൽ അവൈലബിൾ ആണ് )