50കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സ്വര്‍ണവുമായി മുങ്ങിയ ഫെയ്‌സ്ബുക്ക് സുഹൃത്ത്‌ അറസ്റ്റില്‍

തൃശൂർ പുതുക്കാട് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 50കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് മുങ്ങുകയും ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി എലിഞ്ഞിപ്ര കെന്‍സ് ഗാര്‍ഡനില്‍ തെക്കേത്തല ഡിനോയി ആണ് അറസ്റ്റിലായത്.

വിവാഹബന്ധം വേര്‍പ്പെടുത്തിയ യുവതി വിദേശത്ത് ജോലി ചെയ്തുവരുകയാണ്. ഇവരില്‍നിന്ന് ബിസിനസ് ആവശ്യത്തിന് എന്നുപറഞ്ഞ് അഞ്ചി ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് ഇയാള്‍ വാങ്ങിയത്. ശേഷം നാടുവിടുകയും ചെയ്തു. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ മൂന്നുമുറിയില്‍നിന്നാണ് പോലീസ് പിടികൂടിയത്.