ജൂലായ് 6: പേവിഷബാധക്കെതിരെയുള്ള തന്റെ പ്രതിരോധ മരുന്ന് ലൂയി പാസ്റ്റർ വിജയകരമായി പരീക്ഷിച്ച ദിവസം

1885 ജൂലൈ 6: പേവിഷബാധക്കെതിരെയുള്ള തന്റെ പ്രതിരോധ മരുന്ന് ‘ലൂയി പാസ്റ്റർ'(1822-1895) വിജയകരമായി പരീക്ഷിച്ച ദിവസം

നായയിൽനിന്നും പേവിഷബാധയേറ്റ ‘ജോസഫ് മെയ്സ്റ്റർ’ എന്ന ബാലനിലാണ്, പിന്നീട് നിരവധി മനുഷ്യജീവനുകളെ രക്ഷിച്ച വൈദ്യശാസ്ത്രത്തിലെ ഈ നാഴികക്കല്ല് സൃഷ്ടിച്ചത്.

1940ൽ രണ്ടാം ലോകമഹായുദ്ധസമയത്ത് ഹിറ്റ്ലറുടെ ജർമൻ നാസിപ്പട പാരീസിൽ തന്റെ ജീവൻ രക്ഷിച്ച ലൂയി പാസ്റ്ററുടെ ശവകുടീരം കുത്തിപ്പൊളിയ്ക്കുന്നത് കണ്ടു സഹിക്കാനാവാതെ ജോസഫ് മെയ്സ്റ്റർ ആത്മഹത്യചെയ്തു.

രക്ഷിക്കപ്പെട്ട കുഞ്ഞാടുകളും രക്ഷിക്കപ്പെടാത്തവരും മറന്ന ഒരു പാവം പാസ്റ്റർ

യേശു കാനായിലെ കല്യാണത്തിന് വ്യാജമദ്യമുണ്ടാക്കിയതുപോലെ 1856-ൽ വൈൻ നിർമാതാക്കൾ ഒരു പരിഹാരം കാണാനായി ഈ പാസ്റ്ററെയാണ് സമീപിച്ചത്. അന്ന് അദ്ദേഹം അവിടുത്തെ പെന്തക്കോസ്ത്ചർച്ചിലെ പാസ്റ്റർ ഒന്നുമല്ലായിരുന്നു. അദ്ദേഹം ലിൽ (Lille) എന്ന സ്ഥലത്തെ യൂണിവേർസിറ്റിയിൽ സയൻസ് വിഭാഗത്തിന്റെ മേധാവി ആയിരുന്നു.പിന്നീട് ആന്ത്രാക്സിനും പേപ്പട്ടി വിഷത്തിനും എതിരെയുള്ള വാക്സിനേഷൻ കണ്ടുപിടിക്കുക വഴി അദ്ദേഹം പ്രശസ്തിയിൽ നിന്നും പ്രശസ്തിയിലേക്ക് കുതിച്ച് മനുഷ്യമനസ്സുകളിൽ ഇന്നും മരണമില്ലാതെ ജീവിക്കുന്നു.

ഫ്രഞ്ച് വൈനുകൾ ലോകപ്രശസ്തമാണ്. ഫ്രാൻസിലെ ബർഗണ്ടി (Burgundy), ബോർഡോ (Bordeaux) എന്നീ പ്രദേശങ്ങളിലെ മുന്തിരിയിൽ നിന്നും ഉണ്ടാക്കുന്ന വൈനുകൾക്ക് ലോകമെമ്പാടും ആവശ്യക്കാർ ഏറെയാണ്. ഒപ്പം വിലയൂം കൂടും. എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിൽ ഫ്രാൻസിലെ വൈൻ നിർമാതാക്കൾ വലിയൊരു പ്രതിസന്ധി നേരിട്ടു. വൈൻ പഴകുന്തോറും കയ്പായി മാറുന്നു. ഇതുമൂലം വൈൻ കയറ്റുമതി ചെയ്യാൻ കഴിയാതെ ലക്ഷക്കണക്കിന് ഫ്രാങ്ക് നഷ്ടം നേരിട്ടു.

1856-ൽ വൈൻ നിർമാതാക്കൾ ഒരു പരിഹാരം കാണാനായി ലൂയി പാസ്ചര്‍ സമീപിച്ചു. അന്ന് അദ്ദേഹം ലിൽ (Lille) എന്ന സ്ഥലത്തെ യൂണിവേർസിറ്റിയിൽ സയൻസ് വിഭാഗത്തിന്റെ മേധാവി ആയിരുന്നു. ലൂയി പാസ്ചര്‍ നല്ല വൈനിന്റെയും കയ്പുള്ള വൈനിന്റെയും സാമ്പിളുകൾ മൈക്രോസ്കോപ് വഴി പരിശോധിച്ചു. ഫെർമെന്റെഷൻ (fermentation) എന്ന പ്രക്രിയ വഴി പഞ്ചസാര ആൽക്കഹോൾ ആയി മാറുന്നത് സൂക്ഷ്മാണുക്കളുടെ പ്രവൃത്തി കൊണ്ടാണെന്ന് അന്ന് ആർക്കും അറിയില്ലായിരുന്നു. വൈനിന്റെ സാമ്പിളുകൾ പരിശോധിച്ച ലൂയി പാസ്ചര്‍ രണ്ടിലും യീസ്റ്റ് എന്ന ഫംഗസിനെ കണ്ടെത്തി. ഇവ ജീവനുള്ള ചെറിയ ഏകകോശ ജീവികൾ ആണെന്നു അദ്ദേഹം മനസ്സിലാക്കി. അദ്ദേഹം ഉരുണ്ട (globe) ആകൃതിയുള്ള ഫംഗസിനെയും ദണ്ഡ് (rod) ആകൃതിയുള്ള ഫംഗസിനെയും ഈ സാമ്പിളുകളിൽ കണ്ടെത്തി. ഉരുണ്ട ഫംഗസ് പഞ്ചസാരയെ ആൾക്കഹോൾ ആയി മാറ്റുന്നുവെന്നും ദണ്ഡ് ആകൃതിയിലുള്ള ഫംഗസ് ആൽക്കഹോളിനെ അസെറ്റിക് ആസിഡ് ആക്കി മാറ്റി കയ്പ് വരുത്തുന്നുവെന്നും അദ്ദേഹം കണ്ടെത്തി.

ദണ്ഡ് ആകൃതിയിലുള്ള ഫംഗസിനെ നശിപ്പിച്ചാൽ വൈൻ കയ്പായി മാറുന്നത് തടയാമെന്നും അദ്ദേഹം പറഞ്ഞു. അതിനായി ആദ്യത്തെ ഉരുണ്ട ഫംഗസ് പഞ്ചസാരയെ ആൾക്കഹോൾ ആയി മാറ്റുന്നത് വരെ കാത്തിരിക്കുക. അത് കഴിഞ്ഞാൽ വൈനിനെ 120 ഡിഗ്രി ഫാരൻഹീറ്റ് വരെ ചൂടാക്കിയാൽ ദണ്ഡ് ആകൃതിയിലുള്ള ഫംഗസ് നശിക്കുകയും അതുമൂലം വൈൻ കയ്പായി മാറുന്നത് തടയാമെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ വൈനിനെ ചൂടാക്കുന്നതിനോട് വൈൻ നിർമാതാക്കൾക്ക് ആദ്യം എതിർപ്പായിരുന്നു. കാരണം ചൂടാക്കുന്നത് വൈനിനു രുചിമാറ്റം വരുത്തുമെന്ന് അവർ പേടിച്ചു. എന്നാൽ കുറച്ചു സമയം ഈ ചെറിയ ഊഷ്മാവിൽ ചൂടാക്കുന്നത് വൈനിനു രുചിവ്യത്യാസം വരുത്തില്ല എന്ന് പാസ്റ്റർ പറഞ്ഞു. തുടർന്ന് പാസ്ചര്‍ തന്നെ ആൽക്കഹോളായി മാറിക്കഴിഞ്ഞ വൈനിനെ ചൂടാക്കി. തുടർന്ന് അതിന്റെ രുചിപരിശോധന നടത്തിയ വൈൻ നിർമാതാക്കൾക്ക് ഒരു രുചിവ്യത്യാസവും കണ്ടെത്താൻ കഴിഞ്ഞില്ല.

ഫ്രാൻസിലെ വൈൻ നിർമാണത്തിന് പുനർജീവൻ നല്കിയ ഒരു കണ്ടുപിടിത്തമായിരുന്നു ഇത്. ഇന്ന് പാൽ തുടങ്ങിയ നിരവധി ഭക്ഷ്യവസ്തുക്കൾ അസുഖം ഉണ്ടാക്കുന്ന രോഗാണുക്കളെ നശിപ്പിക്കാനായി പാസ്ച്ചറൈസേഷനു വിധേയമാക്കപ്പെടുന്നു. ഈ കണ്ടുപിടിത്തം പേറ്റന്റ് ചെയ്തു കോടീശ്വരനാകുന്നതിനു പകരം സയന്‍സിന്റെ നേട്ടം എല്ലാവർക്കും ലഭ്യമാകാൻ അതിന്റെ പേറ്റന്റ് അദ്ദേഹം പൊതുജനങ്ങൾക്കു നല്കി. പിന്നീട് ആന്ത്രാക്സിനും പേപ്പട്ടി വിഷത്തിനും എതിരെയുള്ള വാക്സിനേഷൻ കണ്ടുപിടിക്കുക വഴി അദ്ദേഹം പ്രശസ്തിയിൽ നിന്നും പ്രശസ്തിയിലേക്ക് കുതിച്ച് മനുഷ്യമനസ്സുകളിൽ ഇന്നും മരണമില്ലാതെ ജീവിക്കുന്നു.

രോഗകാരകമായ അണുവിനെ ചൂടാക്കി അവയുടെ അണുബാധാശേഷികുറച്ച് കുത്തിവയ്ക്കുക, അങ്ങനെ കുത്തിവയ്ക്കപ്പെട്ട മനുഷ്യനിലോ മൃഗത്തിലോ രോഗ പ്രതിരോധശേഷി ഉണ്ടാക്കുക എന്ന സങ്കേതത്തിലൂടെ 1885-ൽ, ഇന്നും മനുഷ്യന്റ മഹാ ഭയങ്ങളിലൊന്നായ പേപ്പട്ടി വിഷത്തിന് മരുന്ന് കണ്ടെത്തിയതിലൂടെയാണ് ലൂയി പാസ്ചർ പെട്ടെന്ന് അറിയപ്പെട്ടുന്നത്.ഡോക്ടറല്ലാത്ത പാസ്ചറാണ് വൈദ്യശാസ്തത്തിന് പേശീബലവും പ്രാണബലവും നൽകിയത്.

ഭക്ഷണത്തെപുളിപ്പിക്കുന്നത് ബാക്ടീരയ ആണെന്ന് കണ്ടെത്തിയതും ഈ അണുവിനെ പൂർണ്ണമായും നശിപ്പിക്കുന്ന പാസ്ചറൈസേഷൻ എന്ന പ്രക്രിയ കണ്ടെത്തിയതും അദ്ദേഹമാണ്.

രോഗാണുബാധിതമായ മുട്ടയിൽ നിന്ന് പട്ടുനൂൽ പുഴുക്കളെ സംരക്ഷിക്കുന്നതിനുള്ള മാർഗം കണ്ടെത്തിയതും, മനുഷ്യന്റെ രോഗകാരണം പുറമേ നിന്നുള്ള ബാക്ടീരിയയുടെ ആക്രമണമൂലമാണെന്ന് ആദ്യം സ്ഥിരീകരിച്ചതും നഗ്നനേത്രങ്ങൾക്കൊണ്ട് കാണാൻ പറ്റാത്ത സൂക്ഷ്മജീവികളാണ് പകർച്ചവ്യാധികൾ ഉണ്ടാക്കുന്നതെന്ന് ആദ്യം തിരിച്ചറിഞ്ഞതും ലൂയി പാസ്ചറാണ്.

ഫെർഡിനാന്റ് കോൺ, റോബർട്ട് കോഖ് എന്നിവർക്കൊപ്പം മൈക്രോബയോളജിയുടെ പിതാക്കളിൽ ഒരാളായും കാണുന്നത് പാസ്ചറെയാണ്. അദേഹത്തിന്റെ സിദ്ധാന്തത്താൽ പ്രചോദിതനായാണ് ജർമൻ ഭിഷഗ്വരനായ കോഖ് 1870-കളിൽ കന്നുകാലികളെ ബാധിക്കുന്ന ആന്ത്രാക്സ് രോഗാണുവിനെ കണ്ടെത്തിയത്.