നെടുങ്കണ്ടം കസ്റ്റഡിമരണം: രണ്ട് പോലീസുകാര്‍കൂടി അറസ്റ്റില്‍

നെടുങ്കണ്ടം കസ്റ്റഡിമരണ കേസില്‍ രണ്ട് പോലീസുകാര്‍കൂടി അറസ്റ്റില്‍. എ എസ് ഐ റെജിമോന്‍, ഡ്രൈവര്‍ നിയാസ് എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. ഇന്ന് രാവിലെ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയ ഇവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതിന് പിറകെയാണ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്.

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദനത്തിനിരയാവുകയും പീരുമേട് ജയിലില്‍വെച്ച് മരിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ എസ് ഐ സാബു, സി പി ഒ സജിമോന്‍ ആന്റണി എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.