പോക്‌സോ ഭേദഗതി ബില്ലിന് കാബിനറ്റ് അംഗീകാരം; ബാലപീഡനത്തിന് വധശിക്ഷ

കുട്ടികളെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാർ. കുറ്റക്കാര്‍ക്ക് വധശിക്ഷയടക്കം നില്‍കാനുള്ള പോക്‌സോ നിയമ ഭേദഗതി ബില്ലിന് കാബിനറ്റ് അംഗീകാരം. 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ കൂട്ടബലാല്‍സംഘത്തിനിരയാക്കിയാല്‍ വധ ശിക്ഷ ഉറപ്പാക്കുന്ന ക്രിമിനല്‍ നിയമ ഭേദഗതിക്ക് പിന്നാലെയാണ് പോക്‌സോ നിയമ ഭേദഗതിക്കുള്ള നീക്കം.

പോക്‌സോ ഭേദഗതി ബില്‍ ഈ വര്‍ഷം ആദ്യം പാര്‍ലമെന്റില്‍ വച്ചെങ്കിലും ഇരു സഭകളിലും പാസാക്കാന്‍ ആയിരുന്നില്ല. തുടര്‍ന്നാണ് ഭേദഗതിക്ക് കേന്ദ്ര മന്ത്രി സഭ വീണ്ടും അംഗീകാരം നല്‍കിയത്. 2012ലെ പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ ഭേദഗതി ചെയ്ത ക്രൂരമായ ലൈംഗിക പീഡനത്തിന് കുട്ടികളെ ഇരയാക്കിയാല്‍ പരമാവധി വധ ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് കേന്ദ്രമന്ത്രി സഭ അംഗീകരിച്ച ബില്‍.

പ്രായപൂര്‍ത്തിയാകാന്‍ കുട്ടികളില്‍ ഹോര്‍മോണ്‍ കുത്തിവച്ചു ലൈംഗികമായി ഉപയോഗിക്കുന്നത് കുറ്റകരം. പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തടയും. കുട്ടികളുടെ അശ്ലീല വിഡിയോകള്‍ നശിപ്പിക്കാത്തവര്‍ക്കും ഇത് റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കും വന്‍ തുകയും പിഴയും ശിക്ഷയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

കൂടാതെ പോക്‌സോ കേസുകള്‍ക്ക് മാത്രമായി എറണാകുളത്ത് പ്രത്യേക കോടതി സ്ഥാപിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗവും തീരുമാനം. എടുത്തിട്ടുണ്ട്. എറണാകുളത്ത് നടി ആക്രമിക്കപ്പെട്ട കേസും ഈ കോടതിയില്‍ വിചാരണ ചെയ്യും.