സർക്കാർ സ്കോളർഷിപ്പ് നൽകിയില്ല; ബിനേഷ് ബാലൻ പിഎച്ച്ഡി പഠനം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ ക്രൂരത കാരണം നീതി നിഷേധിക്കപ്പെട്ട ബിനേഷ് ബാലന്റെ ഫയലില്‍ ചുവപ്പു നാടകള്‍ ഇനിയും അഴിഞ്ഞില്ല.

“സംസ്കാരമില്ലാത്ത നീ എന്തിനാണ് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇകണോമിക്സില്‍ പോകുന്നത്” എന്നായിരുന്നു ഉദ്യോഗസ്ഥ പ്രഭുക്കള്‍ രണ്ടുവർഷം മുൻപ് വരെ ചോദിച്ചത്.

രണ്ടു മന്ത്രിസഭ, രണ്ടു മന്ത്രിമാര്‍ (UDF – PK ജയലക്ഷ്മി, LDF – AK ബാലന്‍) ഇവര്‍ നേരിട്ട് ഒര്ഡര്‍ കൊടുത്തിട്ടും അതിസമർദ്ദനായ ഈ ആദിവാസി വിദ്യാർത്ഥിയെ പീഡിപ്പിച്ചു രസിക്കുകയായിരുന്നു കേരള സെക്രട്ടേറിയെറ്റിലെ ഉദ്യോഗസ്ഥ പ്രഭുക്കള്‍ .

“സംസ്കാരമില്ലാത്ത നീ എന്തിനാണ് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇകണോമിക്സില്‍ പോകുന്നത്” എന്നായിരുന്നു ഈ ജാതിക്കോമരങ്ങള്‍ക്ക് അറിയേണ്ടത്. അവരുടെ ഔദ്യോഗിക നാമം അണ്ടര്‍ സെക്രട്ടറി എന്നായിരുന്നു. ആ പുഴുക്കുത്തുകള്‍ രണ്ടും ഇപ്പോള്‍ അവിടെ ഇല്ല. പക്ഷെ അവരുടെ പിന്മുറക്കാർക്ക് തന്നെയാണ് കസേരകൾ കൈമാറ്റപ്പെട്ടത്.

നാലു വര്‍ഷത്തെ ഒറ്റയാള്‍ പോരാട്ടത്തിനൊടുവില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് നേടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ പട്ടിക വര്‍ഗ്ഗക്കാരനെന്ന ബഹുമതിയോടെയാണ് കാസര്‍കോട്, കാഞ്ഞങ്ങാട് കോളിച്ചാലില്‍ മാവിലന്‍ സമുദായത്തില്‍പെട്ട ബാലന്റെയും ഗിരിജയുടെയും മകനായ ബിനേഷ് ലണ്ടനിൽ എത്തിയതെങ്കിലും ഫ്രീ യൂണിവേഴ്സിറ്റി ആംസ്റ്റർഡാമിലെ ബിനേഷ് ബാലൻറെ പി.എച്.ഡി കോഴ്‌സിന്റെ ആദ്യവർഷം പൂർത്തീകരിക്കാൻ ദിവസങ്ങൾ അവശേഷിക്കെ തനിക്ക് അർഹതപ്പെട്ട മെറിറ്റ് സ്കോളർഷിപ്പ് നിരസിച്ചുകൊണ്ടുള്ള ജോയിന്റ് സെക്രട്രറി (സെക്രെട്രിയേറ്റ്, പിഎം സെക്ഷൻ) പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് കിട്ടി.

മെറിറ്റ് സ്കീമായ “സ്കോളർഷിപ്പിന്” അപേക്ഷിച്ച തനിക്ക് അവശേഷിക്കുന്ന മൂന്ന് വർഷത്തേയ്ക്ക് “സാമ്പത്തിക” സഹായം കൊടുക്കേണ്ടാ എന്നാണ് സർക്കാർ ഉത്തരവ് എന്നും ആയതിനാൽ താൻ പി.എച്.ഡി പഠനം ഔദ്യോഗികമായി അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ എലെത്തിയിരിക്കുകയാണെന്നും ബിനേഷ് ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറയുന്നു.

പിഎച്ഡി പ്രവേശനം നേടാൻ സർക്കാരിൻറെ മുൻ‌കൂർ അനുമതി വാങ്ങിയില്ല എന്ന കാരണമാണ് സർക്കാർ സംവിധാനങ്ങൾ ഉന്നയിക്കുന്നത്. കേരളത്തിലും കേരളത്തിന് പുറത്തുംഗവേഷണം ചെയ്യുന്ന ഏതെങ്കിലും വിദ്യാർഥി സർക്കാരിൻറെ മുൻ‌കൂർ അനുമതി വാങ്ങിയാണോ ഗവേഷണത്തിന് പ്രവേശിക്കുന്നതെന്നും ബിനേഷ് ചോദിക്കുന്നു. നിലവിൽ അനുവദിച്ച തുക 2015 വർഷത്തിൽ സർക്കാർ ഉത്തരവായതും എന്നാൽ അത് ട്രിനിറ്റി കോളേജിലേക്ക് തിരുത്തി നൽകിയതുമാണ്. അതേസമയം ഗവൺമെന്റ് ഓർഡർ മലയാളത്തിലാണ് നൽകിയതെന്നും ബിനേഷ് പറയുന്നു. ഇതേ സംബന്ധിച്ചു ഇന്ത്യൻ ഹൈക്കമ്മീഷൻ, കേരള ഗവർണർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

ബിനേഷ് ബാലൻറെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്:

ഫ്രീ യൂണിവേഴ്സിറ്റി ആംസ്റ്റർഡാമിലെ എന്റെ പി.എച്.ഡി കോഴ്‌സിന്റെ ആദ്യവർഷം പൂർത്തീകരിക്കാൻ ദിവസങ്ങൾ അവശേഷിക്കെ എനിക്ക് അർഹതപ്പെട്ട മെറിറ്റ് സ്കോളർഷിപ്പ് നിരസിച്ചുകൊണ്ടുള്ള ജോയിന്റ് സെക്രട്രറി (സെക്രെട്രിയേറ്റ്, പിഎം സെക്ഷൻ) പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് കിട്ടിയിരുന്നു. മെറിറ്റ് സ്കീമായ “സ്കോളർഷിപ്പിന്” അപേക്ഷിച്ച എനിക്ക് അവശേഷിക്കുന്ന മൂന്ന് വർഷത്തേയ്ക്ക് “സാമ്പത്തിക” സഹായം കൊടുക്കേണ്ടാ എന്നാണ് സർക്കാർ ഉത്തരവ്. ആയതിനാൽ ഞാൻ എന്റെ പി.എച്.ഡി പഠനം ഔദ്യോഗികമായി അവസാനിപ്പിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുന്നു. പിന്തുണച്ച എല്ലാവര്ക്കും നന്ദി. My dream is not over..and I won’t just give up..!