ഇന്ദിര ജയ്‌സിംഗിന്റെയും ഭര്‍ത്താവ് ആനന്ദ് ഗ്രോവറിന്റെയും ഓഫീസുകളിലും വീട്ടിലും സി ബി ഐ റെയ്ഡ്

മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗിന്റെയും ഭര്‍ത്താവ് ആനന്ദ് ഗ്രോവറിന്റെയും ഓഫീസുകളിലും വീട്ടിലും സി ബി ഐ റെയ്ഡ്. വിദേശത്ത് നിന്നും സംഭാവന സ്വീകരിക്കുന്നതിന് രാജ്യത്ത് നിലവിലുള്ള നിയമം ലംഘിച്ച് ഇവരുടെ നേതൃത്വത്തിലുള്ള ലോയേഴ്സ് കളക്ടീവ് എന്ന എന്‍ ജി ഒക്കായി വിദേശത്ത് നിന്ന് സംഭാവന സ്വീകരിച്ചെന്ന് ചൂണ്ടിക്കാട്ടി സി ബി ഐ നേരത്തെ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.

2009നും 2014നും ഇടയില്‍ ഇന്ദിര ജെയ്‌സിംഗ് സോളിസിറ്റര്‍ ജനറലായിരുന്ന കാലത്ത് അവരെ നേതൃത്വത്തിലുള്ള അഭിഭാഷ കൂട്ടായ്മ വിദേശത്ത് നിന്നും വന്‍തോതില്‍ ഫണ്ട് ലഭിച്ചതായാണ് സി ബി ഐ ആരോപിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ നടത്തിയ വിദേശ യാത്രയില്‍ അഭിഭാഷക കൂട്ടായ്മയുടെ പണം ഉപയോഗിച്ചതായും സി ബി ഐ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് സി ബി ഐ പരിശോധന നടത്തിയത്.

ഇന്ത്യയിലെ പ്രമുഖ അഭിഭാഷകരും മനുഷ്യാവകാശ പോരാളികളുമായ ഇന്ദിര ജയ്സിംഗിന്റെയും ഭർത്താവ് ആനന്ദ് ഗ്രോവറിന്റെയും വസതിയിൽ നടക്കുന്ന സിബിഐ റെയ്ഡ്. FCRA നിയമം ലംഘിച്ചെന്ന് ആരോപിച്ച് ഇവർക്കെതിരെ ചുമത്തിയ കേസിന്റെ ഭാഗമായാണ് എന്നാണ് വിശദീകരണമെങ്കിലും കേന്ദ്രസർക്കാർ തടവിലിട്ടിരിക്കുന്ന പ്രമുഖ മനുഷ്യാവകാശ പ്രവർത്തകർക്ക് വേണ്ടി ഇവർ ശക്തമായ ഇടപെടലുകൾ നടത്തുന്നതിന്റെ പ്രതികാര നടപടിയാണ് റെയ്ഡ് എന്ന്ആരോപണം ഉയരുന്നുണ്ട് ഇന്ത്യയിൽ വിമതത്വത്തിന്റെ അവസാന ശബ്ദവും ഇല്ലാതാക്കാൻ തീരുമാനിച്ചുറച്ച ഭരണകൂട നീക്കം തന്നെയാണിതെന്നും മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു.