ആറാം ക്ലാസ് വിദ്യാർത്ഥി ലതിക സന്തോഷിൻറെ മരണം കൊലപാതകം; അന്വേഷണം നടത്തണമെന്ന് നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ

തൃശൂർ വാടാനപ്പള്ളിയിൽ ദുരൂഹ സാഹചര്യത്തില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ കഴിഞ്ഞ ജൂൺ 15 നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ആറാം ക്ലാസ് കാരിയായ അഞ്ജലശേരി സന്തോഷിന്റെ മകള്‍ ലതിക (11) ആണു മരിച്ചത്. ഇവര്‍ വാടകയ്ക്കു താമസിക്കുന്ന വീടിനടുത്തുള്ള കുളിമുറിയുടെ വാതിലിലാണു തൂങ്ങിയനിലയില്‍ കണ്ടത്. അച്ഛനും അമ്മയും കല്‍പ്പണിക്കു പോയിരിക്കുകയായിരുന്നു. രണ്ടും ആറും 13ഉം വയസുള്ള മൂന്നു സഹോദരങ്ങള്‍ക്കൊപ്പം ലതിക വാടക വീട്ടില്‍ ടിവി കണ്ടിരിക്കുകയായിരുന്നു. മൂത്രം ഒഴിക്കാനെന്നു പറഞ്ഞ് പുറത്തിറങ്ങിയ ലതികയെ കാണാതായതോടെ മൂന്നു സഹോദരങ്ങളും തിരക്കി പറമ്പിലെ 35 മീറ്ററോളം അകലെയുള്ള കുളിമുറിക്കടുത്ത് പോയപ്പോഴാണ് തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.

കുട്ടികള്‍ അറിയിച്ചതോടെ അടുത്ത വീട്ടിലെ യുവാവും യുവതിയും ഓടിവന്നു നോക്കിയപ്പോഴേയ്ക്കും മരിച്ചിരുന്നു. വാതിലില്‍ നേരത്തെ കെട്ടിയിരുന്ന തുണിവള്ളിയിലാണു തൂങ്ങിയനിലയില്‍ കണ്ടത്. കാല്‍ നിലത്തു മുട്ടിയ നിലയിലായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടും അന്വേഷണം നടത്താൻ പോലീസ് തയ്യാറായില്ലെന്ന് കുട്ടിയുടെ ബന്ധുക്കൾ പറയുന്നു. ലതിക സന്തോഷ് ൻറെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നിയമനടപടികൾക്കും വേണ്ടിവന്നാൽ പ്രക്ഷോഭത്തിനും തയ്യാറെടുക്കുകയാണ് നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ.

വാടാനപ്പള്ളി സി.ഐ പറയുന്നത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തൂങ്ങി മരിച്ചതായാണ് പറയുന്നത് അതുകൊണ്ട് മരണകാരണം ആത്മഹത്യ ആണെന്നാണ്. കുട്ടി തൂങ്ങി നിന്നു എന്നു പറയുന്ന ബാത്ത് റൂമിന്റെ വാതിലിലാണ് വതിലാണ് ചിത്രത്തിലുള്ളത്.

പ്രഥമദൃഷ്ട്യാ ഈ ചിത്രം കാണുന്ന ആർക്കും കൊലപാതകത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാൽ അന്വേഷണം പോലും നടത്താൻ തയ്യാറാകാതെ വാടാനപ്പള്ളി പോലീസിന് ഇത് ആത്മഹത്യ തന്നെ ആണെന്ന് വരുത്തി തീർക്കാൻ വാശി ഉള്ളതുപോലെ ആണ് പ്രവർത്തിക്കുന്നത് എന്ന് നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ ആരോപിക്കുന്നു.

കൂടാതെ കൊല ചെയ്യപ്പെട്ട കുട്ടിയുടെ കുടുംബം വാടകയ്ക്ക് താമസിയ്ക്കുന്ന വീടിന്റെ ഉടമസ്ഥൻ കുടുംബത്തോട് ഇപ്പോൾ വീട് ഒഴിഞ്ഞു പോകാൻ ഭീഷണിപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്നു. മരണപ്പെട്ട കുട്ടിയുടെ സഹോദരനെ പോലീസ് ഭീഷണിപ്പെടുത്തുന്നതായ് അറിയാൻ കഴിഞ്ഞു. കുട്ടിയുടെ വീട്ടുകാരെ മാനസികമായ് തളർത്തുകയും കേസുമായ് മുന്നോട്ട് പോയാൽ ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വരുമെന്ന് ധരിപ്പിയ്ക്കുകയും ചെയ്തിരിപ്പിയ്ക്കാൻ പലരും വല്ലാതെ പാടുപെടുനതയുമാണ് മനസിലാക്കുന്നത്..

കൊല ചെയ്യപ്പെട്ട പിഞ്ചു കുഞ്ഞിന്റെ ഘാതകരെ കണ്ടെത്താൻ ശ്രമിയ്ക്കുന്നതിനു പകരം ആത്മഹത്യ ആണെന്നു സ്ഥാപിയ്ക്കാൻ പുതിയ കഥകൾ മെനയുകയാണ് പോലീസ് ചെയ്തു കൊണ്ടിരിയ്ക്കുന്നത്. കൊലപാതകി എന്ന് ജനങ്ങൾ സംശയിക്കുന്ന ആളെ സംരക്ഷിയ്ക്കാനാണ് വാടാനപ്പള്ളി പോലീസ് ശ്രമിച്ചു കൊണ്ടിരിയ്ക്കുന്നത്.

സാമൂഹ്യ ദ്രോഹികളായ കൊലപാതകികളെ കണ്ടെത്തി നിയമത്തിനു മുൻപിൽ കൊണ്ടു വരാനും സാമ്പത്തീകമായി വളരെ പിന്നോക്ക അവസ്ഥയിലുള്ള ഈ കുടുംബത്തിന് നീതിലഭ്യമാക്കാനുമുള്ള ശ്രമങ്ങൾ തങ്ങൾ ഏറ്റെടുക്കുകയാണെന്ന് നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ അറിയിച്ചു.