‘ഇസാക്കിന്റെ ഇതിഹാസം’ ആദ്യ ടീസര്‍ പുറത്തുവിട്ടു

നവാഗതനായ ആര്‍.കെ. അജയകുമാര്‍ രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ഇസാക്കിന്റെ ഇതിഹാസം’. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സെന്‍സറിങ് പൂര്‍ത്തിയ ചിത്രത്തിന് ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രമായ വികാരിയച്ചന്റെ വേഷമാണ് സിദ്ധിഖ് കൈകാര്യം ചെയ്യുന്നത്. നര്‍മരസ പ്രധാനമായ ചിത്രമാണെന്നാണ് സംവിധായകന്‍ ആര്‍ കെ അജയകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഹാസ്യ താരങ്ങളായ അശേകന്‍ കലാഭവന്‍ ഷാജോണ്‍, പാഷാണം ഷാജി, ഗിന്നസ് പക്രു, ഒപ്പം പോളി വില്‍സണ്‍, ഗീതാ വിജയന്‍, ഭഗത് മാനുവല്‍, ശശി കലിംഗ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ കഥ ,തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സുഭാഷ് കുട്ടിക്കലും ആര്‍കെ അജയകുമാറും ചേര്‍ന്നാണ്. ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസും സംഗീതം ഗോപി സുന്ദറും നിര്‍വ്വഹിക്കുന്നു. ഉമാമഹേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ അയ്യപ്പന്‍.ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.