പാലോറമാതാ കോൻ ഹെ ….?

റോയി മാത്യു

ദേശാഭിമാനിയുടെ ചരിത്രം രേഖപ്പെടുത്തുമ്പോൾ ഒരിക്കലും ഒഴിവാക്കാനാത്ത പേരാണ്‌ പാലോറ മാതയുടേത്‌. ആ കർഷകസ്‌ത്രീ തന്റെ സമ്പാദ്യമായ പശുക്കുട്ടിയെ സംഭാവന നൽകിയാണ്‌ പാർട്ടിയോടും പത്രത്തോടുമുള്ള അചഞ്ചലമായ കൂറ്‌ പ്രഖ്യാപിച്ചത്‌. ദേശാഭിമാനി ദിനപത്രമായി കോഴിക്കോട്ടുനിന്ന്‌ പ്രസിദ്ധീകരിക്കാൻ തുടങ്ങിയ ഘട്ടത്തിൽ എ.കെ.ജിയുടെ നേതൃത്വത്തിലാണ്‌ ഫണ്ട്‌ സ്വരൂപിച്ചത്‌. ദേശാഭിമാനി മേളകൾ വഴി പത്രം നടത്താനുള്ള പണം കണ്ടെത്താൻ എ.കെ.ജിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഗ്രാമങ്ങളിലേക്കിറങ്ങിച്ചെല്ലുകയായിരുന്നു. ആവേശകരമായ സ്വീകരണമാണ്‌ എല്ലാ പ്രദേശങ്ങളിൽനിന്നും ലഭിച്ചത്‌. കെട്ടുതാലിവരെ ഊരിക്കൊടുക്കാൻ പലരും തയ്യാറായി. ഫണ്ട്‌ ആവേശകരമായി മുന്നേറുമ്പോഴാണ്‌ പേരാവൂർ മുരിങ്ങോടിയിലെ പാലോറ മാത പശുക്കുട്ടിയെ എ.കെ.ജിയെ ഏൽപ്പിക്കുന്നത്‌.
(വിക്കിപീഡിയ)

കാലം മാറി – പാലോറ മാതാ കോൻ ഹെ
എന്ന് ചോദിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങൾ.

ജിഷ്ണു പ്രണോയ് എന്ന എസ് എഫ് ഐ ക്കാരനായ എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിയുടെ ആത്മഹത്യയ്ക്കുത്തര വാദികൾ നെഹ്റു കോളജ് അധികൃതരാണെന്നാണ് SFI നേതൃത്വം ആരോപിക്കുന്നത്.

പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു ജിഷ്ണു പ്രണോയ്. 17കാരനായ ജീഷ്ണുവിനെ 2017 ജനുവരി ആറിന് ഹോസ്റ്റലിലെ ശുചിമുറിയില്‍ തോര്‍ത്തില്‍ തൂങ്ങിയ നിലയില്‍ കൂട്ടുകാര്‍ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ജിഷ്ണുവിനെ രക്ഷിക്കാനായില്ല. കോപ്പിയടി ആരോപിച്ച് കോളേജ് അധികൃതര്‍ നടപടിയെടുത്തതിനേത്തുടര്‍ന്ന് ജിഷ്ണു ആത്മഹത്യ ചെയ്‌തെന്നായിരുന്നു പൊലീസിന്റെ ആദ്യ അനുമാനം. കോളേജില്‍ ഇടിമുറിയും രക്തക്കറയും കണ്ടെത്തിയതോടെ കേസില്‍ ദുരൂഹതയേറി. കോളേജ് അധികൃതരില്‍ നിന്നുണ്ടായ പീഡനവും ഭീക്ഷണിയും വെളിപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. നീതി ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജയും കുടുംബവും പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ സമരം കോളിളക്കം സൃഷ്ടിച്ചിരുന്നു. ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ശേഷം സുപ്രീം കോടതി നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് സിബിഐ അന്വേഷണമാരംഭിച്ചത്. **

അതൊക്കെ പിള്ളേരുടെ തമാശ….

മൂത്ത നേതാക്കൾക്ക് മൊതലാളിമാരെ വിട്ടൊരു കളിയില്ല – ജുലൈ 14 ന് നടക്കുന്ന ദേശാഭിമാനിയുടെ കോയമ്പത്തൂർ ബ്യൂറോ ഉദ്ഘാടനത്തിന് ആശംസ അറിയിക്കുന്നവരുടെ കൂട്ടത്തിൽ നെഹ്റു കോളജ് മൊതലാളി കൃഷ്ണകുമാറുമുണ്ടെന്ന് നോട്ടീസിൽ കാണുന്നു.

നമ്മുടെ പാർട്ടി വെച്ചടി വെച്ചടി കേറുന്നതിന്റെ ഗുട്ടൻസ് ഇതൊക്കെ ത്തന്നെ..

രക്ത സാക്ഷികൾ മുർദ്ദാബാദ്
മൊതലാളി ഐക്യം സിന്ദാബാദ്

ഇന്ന് (ജൂലൈ 14ന്) നടക്കുന്ന ദേശാഭിമാനി കോയമ്പത്തൂര്‍ ബ്യൂറോയുടെ ഉദ്ഘാടനച്ചടങ്ങില്‍ നെഹ്‌റു ഗ്രൂപ്പ് സിഇഒ പി കൃഷ്ണകുമാര്‍ ആശംസയറിക്കുമെന്ന് വ്യക്തമാക്കുന്ന നോട്ടീസ് thecue .in എന്ന ന്യൂസ് പോർട്ടലാണ്.പുറത്തുകൊണ്ടുവന്നത്. ഗാന്ധിപുരത്ത് നടക്കുന്ന ചടങ്ങില്‍ ദേശാഭിമാനി ചീഫ് എഡിറ്ററും മുന്‍ എംപിയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി രാജീവാണ് മുഖ്യപ്രഭാഷണം നടത്തുന്നത്. ജിഷ്ണു കേസില്‍ സാക്ഷി പറഞ്ഞ വിദ്യാര്‍ത്ഥികളെ പരീക്ഷയിൽ തോല്‍പിച്ച് മാനേജ്‌മെന്റ് പകവീട്ടുകയാണെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്‌ഐ നെഹ്‌റു കോളേജില്‍ സമരം നടത്തുന്നതിനിടെയാണ് സ്ഥാപനമേധാവിയ്ക്ക് പാര്‍ട്ടി പത്രം വേദിയൊരുക്കുന്നത്.