വിജയരാജമല്ലികയുടെ കവിത എം എ സിലബസിൽ

ട്രാനസ് ജെ ന്ററായ വിജയരാജമല്ലികയുടെ കവിത കാലടി സംസൃതസര്വകലാശാല പഠ്യപദ്ധതിയിൽ. വിജയരാജമല്ലികയുടെ ” ദൈവത്തിൻറെ മകൾ” എന്ന ആദ്യ കവിതാസമാഹാരത്തിലെ ” നീലാംബരി” എന്ന കവിതയാണ് എം എ കംപാരറ്റിവ് ലിറ്ററേച്ചർ ആൻഡ് ലിംഗ്വസ്റ്റിക്ക് രണ്ടാം സെമസ്റ്ററിൽ പാഠഭാഗമാക്കിയിരിക്കുന്നത്.

മനുകൃഷ്ണൻ എന്ന സ്വത്വത്തിൽ നിന്നും വിജയരാജമല്ലിക എന്ന വ്യക്തിത്വത്തിലേക്കുള്ള പരിണാമത്തിലെ അനുഭവങ്ങളാണ് ” ദൈവത്തിൻറെ മകൾ ” എന്ന കവിതാസമാഹാരത്തിലെ ഉള്ളടക്കം.വിജയരാജമല്ലിക എഴുതിയ 50 കവിതകളുടെ സമാഹാരമാണ് ” ദൈവത്തിൻറെ മകൾ. “

തൃശൂർ ലീഗൽ സർവീസ് സൊസൈറ്റിയിൽ പാരാലീഗൽ വാളന്റിയറായ വിജയരാജമല്ലികയുടെ “മരണാനന്തരം” എന്ന കവിത എംജി സർവകലാശാലയുടെ എം എ ഇലക്റ്റീവ് മലയാളത്തിൽ നേരത്തേ പാഠഭാഗമായി ഉൾപ്പെടുത്തിയിരുന്നു. വിജയരാജമല്ലികയുടെ “ആൺ നദി” എന്ന കവിതാസമാഹാരം ഉടൻ പുറത്തിറങ്ങും.