കൃപാസനം പത്രം അരച്ച ദോശ കഴിച്ച പെൺ കുട്ടി ആരാണ്?

ലിബി.സിഎസ്

കൃപാസനം അരച്ച ദോശ കഴിച്ച പെൺ കുട്ടിയാര്?കൃപാസനം പത്രവും നൈഷ്‌ടീകവും കേരളത്തിലെ സാമൂഹ്യ പ്രവർത്തകരും കുറെ ഊള മാധ്യമങ്ങളും !

ആർക്കെതിരെയും വർത്ത പടച്ചുവിടുമ്പോൾ ഒരു മാധ്യമ പ്രവർത്തകൻ പ്രൈമറിയായി അറിഞ്ഞിരിക്കേണ്ട കാര്യം അവർ ആരാണെന്നാണ്. കൃപാസനം അരച്ച ദോശ കഴിച്ച പെൺ കുട്ടിയാര്? അതുപോലും വർത്ത ആഘോഷിച്ച ഊള മാധ്യമങ്ങൾക്ക് അറിയുമോ ? കൃപാസനം എക്സ്ക്ലൂസീവും സ്‌പെഷ്യൽ റിപ്പോർട്ടുമൊക്കെച്ചെയ്ത, മാ..മാ… മാധ്യമ മൊതലാളിക്കോ അയാളുടെകൂലി എഴുത്തുകാർക്കോ പ്രമോഷൻകാർക്കോ അറിയില്ലേ തങ്ങൾ പ്രചരിപ്പിച്ച വാർത്തയിലെ പെൺകുട്ടിയെ ?

കാലങ്ങളായി നിലവിലുള്ള ഒരു ദുഷ്പ്രവണത നിയമത്തിന്റെ ഇടപെടലിലൂടെ ഇല്ലാതാവുന്നു എന്ന രീതിയിൽ കണ്ട് കേരളത്തിലെ പൊതു സമൂഹം ശബരിമലയിൽ ഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച വിധിക്കൊപ്പം തന്നെയാണെന്ന് വിധി വന്ന പിറ്റേദിവസത്തെ പത്രങ്ങൾ എടുത്തു പരിശോദിച്ചാൽ ബോധ്യമാകും.നിയമത്തിന്റെ കണക്കിലായതുകൊണ്ട് ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയക്കാരും സന്തോഷത്തോടെ കൈ കഴുകിയതും അതിൽ വായിക്കാം. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതി വിധി പൊതുവിൽ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സ്വീകാര്യമായിരുന്നു . എതിർക്കാൻ സാധ്യതയുണ്ടായിരുന്ന ബി.ജെ.പിയും ആർ.എസ്.എസ്സും ആദ്യമേ തന്നെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചതാണ്. പ്രത്യേക നിലപാടുകളൊന്നും ഇല്ലാത്ത കോൺഗ്രസ്സ് സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്നു എന്ന് വിധി വന്നയുടനെ പറയുകയും ചെയ്തു . വിധി നടപ്പിലാക്കുമെന്ന് ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാരും പ്രഖ്യാപിച്ചു.

എന്നാൽ ശബരിമലയുടെ കുത്തകാവകാശം സ്വയം ഏറ്റെടുത്ത ‘ടെലിവിഷൻ അവതാരമായ ഒരു ‘ ബ്രാഹ്മണ പരിഷയാണ് സാമൂഹ്യവിരുദ്ധരെ ഇളക്കിവിട്ടത്.ലഹളയ്ക്ക് കോപ്പുകൂടിയത് മലയാളത്തിലെ ചില ദൃശ്യ മാധ്യമങ്ങളെ ഉപയോഗിച്ചാണ് അയാൾ ഇത് നിർവഹിച്ചത് എന്നും നാം ലൈവ് ആയി കണ്ടതാണ്.

വിഷയത്തില്‍ വര്‍ഗ്ഗീയ ധ്രൂവീകരണ സാദ്ധ്യത മുന്നില്‍ കണ്ടുകൊണ്ട് ഈ ‘ടെലിവിഷൻ അവതാരമായ ബ്രാഹ്മണ കുബുദ്ധി ഒഴുക്കിയ പണത്തിൽ കിറി മഞ്ഞളിച്ച കേരളത്തിലെ മാധ്യമങ്ങൾ ’ ചെറിയ സമയം കൊണ്ട് കാര്യങ്ങളെ കുഴച്ചു മറിച്ചു.പിന്നെ ഹിന്ദുത്ത്വത്തിൻറെ മൊത്തക്കുത്തക അവകാശപ്പെടുന്ന പാർട്ടിക്കാർക്ക് നോക്കിനിൽക്കാൻ പറ്റില്ലല്ലോ?

അതോടെ കോൺഗ്രസ്സും ബി.ജെ.പിയും മലക്കം മറിഞ്ഞു . കമ്മ്യൂണിസ്റ്റു ലേബലുള്ള സംഘി മനസ്സുകളും മറിച്ചു ചിന്തിച്ചു. അതോടെ വോട്ടുബാങ്കിന്റെ മലീമസ ബുദ്ധി എല്ലായിടത്തും പ്രവർത്തനമാരംഭിച്ചു. പിന്നീട് കാര്യങ്ങൾ ഏതെല്ലാം തരത്തിൽ വഴിവിട്ട യാത്രകൾ നടടത്തിയെന്ന് കണ്ടറിഞ്ഞതുമാണ്. ഭരണഘടനയുടെ സംരക്ഷണത്തിലാണ് ഏത് സ്ഥാപനവും വ്യക്തിയും ഈ രാജ്യത്ത് നിലകൊള്ളുന്നത്. അതുകൊണ്ട് തന്നെ ഭരണഘടനയുടെ ധാർമ്മികത എല്ലായിടത്തും എല്ലാവരിലും അനുശാസിക്കപ്പെടും. ഭരണഘടനാപരമായ യുക്തിയെ വെല്ലുവിളിച്ചു കൊണ്ട് ജനാധിപത്യം നിലവിൽവന്നു എഴുപതിറ്റാണ്ടുകഴിഞ്ഞിട്ടും ജനാധിപത്യ ബോധം ലവലേശമില്ലാത്ത രാഷ്ട്രീയ പാർട്ടികൾ പോലും നടത്തുന്ന കോപ്രായങ്ങൾ നടത്തുന്നതും നാം കണ്ടുകൊണ്ടിരിക്കുകയാണ്.

എല്ലാവരുംചേർന്ന് ഒത്തൊരുമിച്ച് പ്രവർത്തിച്ചിട്ടും ചെറിയ ചില കാലതാമസങ്ങൾ ഉണ്ടാക്കാനായി എന്നല്ലാതെ വിരലിലെണ്ണാവുന്ന ചിലരുടെ ആത്മാർത്ഥമായ ഇടപെടൽ ഒന്നുകൊണ്ടുമാത്രം നിയമം നടപ്പിലാക്കപ്പെട്ടു.നിയമപാലകരും ഭരണകൂടവും മുഖ്യധാരയിലുള്ള സകലരാഷ്ട്രീയപ്രസ്ഥാനങ്ങളും നിയമലംഘകർക്കൊപ്പം നിന്നിട്ടും സ്ത്രീകൾ വിജയം നേടുക തന്നെ ചെയ്തു. സ്ത്രീകൾക്ക് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുവോളം ആ ഇടപെടൽ തുടരുകയും ചെയ്യും.

ഇതിനിടയിൽ ഉരുത്തിരിഞ്ഞുവന്ന ഒരുസംഭവമാണ് “കൃപാസനം പത്രം അരച്ച് ദോശയും ചമ്മന്തിയും ഉണ്ടാക്കിത്തിന്ന വാർത്ത. അത് 100% സത്യമായ ഒരുവർത്തയാണ് എങ്കിലും ഒരുകാര്യം സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ഒരു അന്ധവിശ്വാസത്തിന്റെ പേരിൽ ഭരണഘടനയെയും നിയമവ്യവസ്ഥയെയും ഭരണകൂടത്തെയും വെല്ലുവിളിക്കുന്നവർക്കൊപ്പം ചേർന്ന് സുപ്രീംകോടതിവിധി പ്രകാരം ശബരിമലയിലെത്തിയ സ്ത്രീകളെ കൊലയ്ക്കു കൊടുക്കുന്നതരത്തിൽ അപവാദപ്രചാരണങ്ങളും വ്യാജവാർത്തകളുമൊക്കെ പടച്ചുവിട്ട മാ….മാ.. മാധ്യമങ്ങളൊക്കെ കൃപാസനത്തിലെ അന്ധവിശ്വാസത്തിനെതിരെ രോഷംകൊണ്ടു വർത്തപടച്ചുവിടുന്നതും വീഡിയോ ഇറക്കുന്നതും സെൽഫ് പ്രമോഷനായി കൃപാസനംകാരുടെ ആക്രമണ ഭീഷണിപറഞ്ഞു വീണ്ടും വർത്തയിറക്കി അന്ധവിശ്വാസത്തിനെതിരെ പോരാടുന്നതുമൊക്കെ കണ്ടു. കൃപാസനത്തിനെതിരായ ഇടപെടലിനൊപ്പം തന്നെ നിന്നുകൊണ്ട് പറയെട്ടെ കൃപാസനം നടത്തിപ്പുകാരോ അവിടെയെത്തുന്ന അന്ധവിശ്വാസികളോ ഇതുപോലെ പൊതുനിരത്തിൽ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചിട്ടില്ല. കൃപാസനത്തിനെതിരെ നിലപടെടുത്തവരെ ആക്രമിക്കാനും പോയിട്ടില്ല.

ഒരു അന്ധവിശ്വാസത്തിൻറെ പേരിൽ12 വർഷം കേസുനടത്തിയ ഒരു വ്യവഹാരത്തിൽ എതിർകക്ഷി ജയിച്ചപ്പോൾ ഭരണഘടനയെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ച് തെരുവിലിറങ്ങിയ അന്ധവിശ്വാസികൾക്കൊപ്പം ചേർന്നശേഷം കൃപാസനത്തനിനെതിരെ വാളെടുക്കുന്ന മാധ്യമ പരിഷകൾ പാലിക്കേണ്ട ഒരു സാമാന്യ മര്യാദയുണ്ട്. അത് മലയാളികൾ മനസിലാക്കണം? ആരാണ് കൃപാസനം ദോശ കഴിച്ചത് എന്ന് ഈ വാർത്ത പ്രചരിപ്പിച്ച മാ…മാ ..മാധ്യമ പരിഷകൾക്ക് അറിയുമോ?

ആലപ്പുഴയിലെ മൂന്ന് മാധ്യമപ്രവർത്തകർ മാത്രാണ് ഈ പെൺകുട്ടിയുമായി നേരിട്ടുസംസാരിച്ചിട്ടുള്ളൂ. അതിൽ രണ്ടുപേരും പ്രമുഖ മാധ്യമങ്ങളുടെ പ്രവർത്തകരും വേണ്ടിവന്നാൽ കൃപാസനം അച്ചൻ വിചാരിച്ചാൽ വാർത്ത മുക്കാൻ പറ്റുന്നവരുമാണ്. അതുകൊണ്ടു തന്നെ അവർ വർത്തമുക്കുകയും ചെയ്തു എന്നെ ഇതറിയിച്ചതും അതിൽ ഒരു മാധ്യമപ്രവർത്തകൻ തന്നെയാണ്. അവരുടെ മാധ്യമം വാർത്ത കൊടുക്കാതിരുന്നതുകൊണ്ട്. എനിക്ക് ഇരകളെ കോൺടാക്റ്റ് ചെയ്യാനുള്ള നമ്പരും തന്നു.അതനുസരിച്ച് ഞാനവരെ കോൺടാക്റ്റ് ചെയ്‌തെങ്കിലും അപ്പോൾ ഞാൻ തിരുവനതപുരത്തായിരുന്നതിനാൽ നേരിട്ട് കാണാൻ ചേർത്തല എത്താനുള്ള 5 മണിക്കൂറിന്റെ ഗ്യാപ്പ് വന്നു. അതിനുള്ളിൽ കാര്യങ്ങൾ കോമ്പ്ലിമെൻറ്സ് ആയിരുന്നു. വർത്തവന്നു നാലോ അഞ്ചോ മണിക്കൂറുകൾക്കുളിൽത്തന്നെ സഭയിടപെട്ട് വിഷയം ഒതുക്കിയിരുന്നു.

അപ്പോഴും കൃപാസനത്തിനോ അതിന് ഇരയായവർക്കോ അത് നിഷേധിക്കാൻ പറ്റാതിരുന്നത്.ഇവർ ആദ്യം കോൾ ചെയ്ത ഫോൺ സംഭാഷണം റിക്കോഡ്‌ ചെയ്തിരുന്നതുകൊണ്ടാണ്. മാപ്പുപറഞ്ഞു വീഡിയോ ഇറക്കേണ്ടിവന്നതും അതുകൊണ്ടാണ്. അല്ലെങ്കിൽ മാപ്പിന് പകരം “ആരാണ് ദോശ ക ഴിച്ചതെ”ന്ന ഒറ്റ ചോദ്യം അച്ചൻ ചോദിച്ചാൽ പൊളിഞ്ഞുപോകുമായിരുന്ന വാർത്തയായിരുന്നു അത്.

പെൺകുട്ടിയെ അവഹേളിക്കാതിരിക്കാൻ അഡ്രസ് വേണമെങ്കിൽ പ്രസിദ്ധീകരിക്കാതിരിക്കാം. എങ്കിലും ആരാണ് ഈ ഇര അവരുടെ അഡ്രസും ഫോൺ നമ്പറുമെങ്കിലും അറിഞ്ഞുവെച്ചിട്ടുവേണം വാർത്ത പടച്ചുവിടാൻ. ശബരിമലയിൽ കലാപകാരികൾക്കൊപ്പം നിൽക്കുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്തവരിൽ, മറ്റാർക്കും പ്രത്യേകിച്ച് ഉപദ്രവമില്ലാതെ കൃപാസനം തിന്നതിൽ രോഷംകൊണ്ട ഏതെങ്കിലും ഒരു മാധ്യമ പരിഷയ്‌ക്ക് ആ പെൺകുട്ടിയുടെ അഡ്രസ് ഒന്നുവെളിപ്പെടുത്താമോ എന്ന് ഞാൻ വെല്ലുവിളിക്കുകയാണ്. പെൺകുട്ടി ഡിസ്ചാർജ് ചെയ്ത് രണ്ടുദിവസം തങ്ങിയസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും അവരെ ആരൊക്കെ കണ്ടെന്നും ഞാൻ ഹാജരാക്കാം. ആ പെൺകുട്ടി ആരാണെന്നുപോലും പോലും അറിയാത്ത തെണ്ടികളാണ് വാർത്തകൾ പടച്ചുവിടുന്നത്. ഇവരൊക്കെച്ചേർന്നാണ് ശബരിമലയിലെ സ്ത്രീപ്രവേശന വിധിയുടെപേരിൽ നാട്ടിൽ കലാപമുണ്ടാക്കിയത്..

മറ്റൊന്നുകൂടി കൃപാസനത്തിനെതിരെ രോഷംകൊണ്ട ഏതെങ്കിലും സാമൂഹ്യപ്രവർത്തകർ ശബരിമലയുടെ പേരിൽ ഇത്രയ്ക്ക് രോഷംകൊണ്ടുകണ്ടിട്ടുണ്ടോ? കാരണം വേറൊന്നുമല്ല സംഘികളുടെ തല്ലുകൊള്ളും എന്നതുതന്നെ. കൃപാസനത്തെ എന്തുപറഞ്ഞാലും ആരും ഒന്നും ചെയ്യില്ല അത്രതന്നെ. കൃപാസനത്തെ ന്യായീകരിക്കാൻ പറഞ്ഞതല്ല കൃപാസനത്തിനെതിരായ മൂവ്മെന്റിൽ ഒപ്പം തന്നെയുണ്ടാകും.അതോടൊപ്പം അതിനേക്കാൾ ഭീകരമായ ഫസിസ്റ്റ് ഇടപെടൽ കണ്ടില്ലെന്ന് നടിക്കുകയും അവരോടൊപ്പം കൂടുകപോലും ചെയ്തവരുടെ രോഷപ്രകടനം കണ്ടു പറഞ്ഞു എന്നുമാത്രം.

കൃപാസനം അരച്ച ദോശ കഴിച്ച പെൺ കുട്ടിയാര്?ആർക്കെതിരെയും വർത്ത പടച്ചുവിടുമ്പോൾ ഒരു മാധ്യമ പ്രവർത്തകൻ പ്രൈമറിയായി അറിഞ്ഞിരിക്കേണ്ട കാര്യം അവർ ആരാണെന്നാണ്. കൃപാസനം അരച്ച ദോശ കഴിച്ച പെൺ കുട്ടിയാര്? അതുപോലും വർത്ത ആഘോഷിച്ച ഊള മാധ്യമങ്ങൾക്ക് അറിയുമോ ?