വത്സന്‍ തില്ലങ്കേരിയുടെ ട്യൂട്ടോറിയൽ കോളജില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു; തില്ലങ്കേരിക്കെതിരെ പരാതി

മുൻശബരിമല ഡിജിപിയും വനിതാപൊലീസുകാരുടെ മെൻസസ് പരിശോധനാ പ്രമുഖും ആര്‍.എസ്.എസ് നേതാവുമായ Propri: വത്സന്‍ തില്ലങ്കേരിയുടെ പാരലൽ കോളജില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം. വത്സന്‍ തില്ലങ്കേരിയുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് വിദ്യാര്‍ത്ഥി പൊലീസിന് മൊഴി നൽകി.

ഇരിട്ടിയിലെ പ്രഗതി ട്യൂട്ടോറിയൽ കോളജിലാണ് സംഭവം. വത്സന്‍ തില്ലങ്കേരിയാണ് ഈ ട്യൂട്ടോറിയൽ കോളജിന്റെ പ്രിന്‍സിപ്പാള്‍ കം പ്രൊപ്രൈറ്റർ. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ആകാശിനെയാണ് കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്

എസ്.എഫ്.ഐയുടെ പഠന ക്യാമ്പില്‍ പങ്കെടുക്കുകയും വാട്‌സാപ്പ് കൂട്ടായ്മയില്‍ അംഗമാകുകയും ചെയ്തതിന്റെ പേരില്‍ വത്സന്‍ തില്ലങ്കേരിയില്‍ നിന്നും ഭീഷണി നേരിട്ടുവെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. തന്നെ മുറിയിലേയ്ക്ക് വിളിച്ചു വരുത്തിയ തില്ലങ്കേരി തന്നെ കോളേജില്‍ തിരിച്ചെടുക്കില്ലെന്നും തിരികെ എത്തിയാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു.

വത്സന്‍ തില്ലങ്കേരിയെ കൂടാതെ ആര്‍ എസ് എസ്സുകാരായ മറ്റ് അധ്യാപകരും ഫോണില്‍ വിളിച്ചും നേരിട്ടും ഭീഷണിപ്പെടുത്തി.മറ്റ് പല വിദ്യാര്‍ത്ഥികള്‍ക്കും ഈ സ്ഥാപനത്തില്‍നിന്നും സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.