ആലപ്പുഴയിൽ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 18 കാരൻ അറസ്‌റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ്‌ പിടിയില്‍. ആലപ്പുഴ പാതിരപ്പള്ളി വടശേരി വീട്ടില്‍ ജിത്തു ബാബു(18)വിനെയാണ്‌ ആലപ്പുഴ നോര്‍ത്ത്‌ പോലീസ്‌ പോക്‌സോ നിയമപ്രകാരം അറസ്‌റ്റ്‌ ചെയ്‌തത്‌.

പതിനേഴുകാരിയെ പ്രണയം നടിച്ച് മറ്റൊരു സുഹൃത്തിന്റെ വീട്ടിലെത്തിച്ചു ജിത്തു ബാബുവിന്റെ സുഹൃത്തുക്കള്‍ പീഡിപ്പിച്ച ദൃശ്യങ്ങളാണ്‌ പ്രചരിപ്പിച്ചത്‌. സുഹൃത്തുക്കള്‍ നേരത്തെ അറസ്‌റ്റിലായിരുന്നു.