ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാന മന്ത്രി

ബ്രിട്ടീഷ് പ്രധാന മന്ത്രിയായി വലതുപക്ഷ നേതാവും മുന്‍ മേയറുമായ ബോറിസ് ജോണ്‍സണ്‍ തിരഞ്ഞെടുക്കപ്പെട്ടു. രാജിവച്ച മുന്‍ പ്രധാന മന്ത്രി തെരേസ മേയുടെ പിന്‍ഗാമിയായി അദ്ദേഹം ബുധനാഴ്ച സ്ഥാനമേല്‍ക്കും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായും ജോണ്‍സണ്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിനെയാണ് ജോണ്‍സണ്‍ തോല്‍പ്പിച്ചത്. 45,497 വോട്ടുകള്‍ക്കാണ് ജോണ്‍സന്റെ വിജയം. ജോണ്‍സണ് 92,153 വോട്ടും ഹണ്ടിന് 46,656 വോട്ടും ലഭിച്ചു. 1,60,000 കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു.