ഡിങ്ക കോപം: കോട്ടയത്ത് എലിവിഷം ചേര്‍ത്ത് മീന്‍ വറുത്തുകഴിച്ച് ദമ്പതികള്‍ ആശുപത്രിയില്‍

അയ്യപ്പ പണി മാധ്യമ ഭാഷയിൽ പറഞ്ഞാൽ ഡിങ്കനോട് കളിച്ചാൽ ഇങ്ങനെയിരിക്കും.ഹറാമായ എലിവിഷം അടുക്കളയിൽ സൂക്ഷിച്ച അന്യമത വിശ്വാസിക്ക് ഡിങ്കഭഗവാൻ്റെ എട്ടിൻറെ പണി. കോട്ടയത്ത് കുരുമുളക് പൊടിയാണെന്ന് കരുതി മീന്‍ വറുത്തതില്‍ എലിവിഷം ചേര്‍ത്തു കഴിച്ച യുവദമ്പതികളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മീനച്ചില്‍ വട്ടക്കുന്നേല്‍ ജസ്റ്റിന്‍ (22), ഭാര്യ ശാലിനി (22) എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

കഴിഞ്ഞ രാത്രി മീന്‍ വറുത്തു കൊണ്ടിരിക്കുന്നതിനിടയില്‍ വൈദ്യുതി ബന്ധം തകരാറിലായിരുന്നു. ഈ സമയം കുരുമുളക് പൊടിയാണെന്ന് കരുതി അടുക്കളയില്‍ സൂക്ഷിച്ചിരുന്ന എലിവിഷം മീന്‍ വറുത്തുകൊണ്ടിരുന്ന പാത്രത്തിലേക്ക് ഇടുകയായിരുന്നുവെന്ന് ദമ്പതികള്‍ പറഞ്ഞു.

മീന്‍ വറുത്തത് കഴിച്ച് അല്‍പനേരം കഴിഞ്ഞപ്പോള്‍ ഇരുവര്‍ക്കും ഛര്‍ദി ഉണ്ടായി. തുടര്‍ന്ന് അടുക്കളയിലെത്തി പരിശോധിക്കുകയായിരുന്നു. അപ്പോള്‍ മാത്രമാണ് കുരുമുളകുപൊടിക്കു പകരം എലിവിഷമാണ് ചേര്‍ത്തതെന്ന് ഇവര്‍ക്ക് ബോധ്യപ്പെട്ടത്. ഉടന്‍ തന്നെ പാലാ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും എത്തിക്കുകയായിരുന്നു. ഇവര്‍ക്ക് ഏഴു മാസം പ്രായമായ കുട്ടിയുണ്ട്. എന്നാല്‍ കുട്ടി മീന്‍ വറുത്തത് കഴിച്ചില്ല.ക്ഷിപ്ര കോപിയെങ്കിലും ഡിങ്കഭഗവാൻ ക്ഷിപ്രപ്രസാദിയുമായതിനാൽ ഇരുവരുടേയും ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.