വെട്ടേറ്റ കോൺഗ്രസ്‌ പ്രവർത്തകൻ മരിച്ചു: സംഭവത്തിന്‌ പിന്നിൽ എസ്‌ഡിപിഐ എന്ന്‌ കോൺഗ്രസ്‌

ചാവക്കാട് പുന്നയില്‍ കോൺഗ്രസ്‌ ‐ എസ്‌ഡിപിഐ സംഘർഷത്തിൽ വെട്ടേറ്റ്‌ ചകിത്സയിലായിരുന്ന കോൺഗ്രസ്‌ പ്രവർത്തകൻ മരിച്ചു. നൗഷാദ്‌ ആണ്‌ മരിച്ചത്‌.

നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ്‌ വെട്ടേറ്റത്‌. ബിജേഷ്, നിഷാദ്, സുരേഷ് എന്നിവര്‍ ചികിത്സയിലാണ്‌. ബിജേഷിന്റെയും നില ഗുരുതരമാണ്. ചൊവ്വാഴ്ച രാത്രി ഒമ്പത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം.14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിക്കുന്നു.