ഒരു സിനിമയിൽ അഭിനയിക്കുന്നതിന്റെ പേരിൽ, അതിന്റെ അണിയറ പ്രവർത്തകരിൽ നിന്ന് അപമാനങ്ങൾ നേരിടേണ്ടി വരുന്നുവെന്ന് മാല പാർവതി

അവതാരകയിൽ നിന്ന് നടിയായി മാറി മലയാളസിനിമയിൽ മികച്ചവേഷങ്ങളിലൂടെ തിളങ്ങിനില്‍ക്കുന്ന താരമാണ് മാല പാർവതി.തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച് രണ്ടു കുറിപ്പുകൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നു.

‘ഒരു സിനിമയിൽ അഭിനയിക്കുന്നതിന്റെ പേരിൽ,​ അതിന്റെ അണിയറയിൽ പ്രവര്‍ത്തിക്കുന്നവരിൽ നിന്ന് നേരിടേണ്ടി വരുന്ന അപമാനങ്ങൾ’- ഇങ്ങനെയാണ് ആദ്യത്തെ പോസ്റ്റ്. പോസ്റ്റിന് താഴെ സംഭവത്തെപ്പറ്റി അന്വേഷിച്ച് നിരവിധ പേർ കമന്റ് ചെയ്തിട്ടുണ്ട്. മാല പാർവതിക്ക് പിന്തുണ അർപ്പിച്ചും ആരാധകർ രംഗത്തെത്തി.

നിങ്ങളൊക്കെ കാണിച്ചുകൊടുത്ത കരുത്തിന്റെ പിൻബലത്തിലാണ് ഇന്ന് ഒരു തലമുറ ധൈര്യപൂർവ്വം ആ മേഖലയിലേക്ക് കടന്നു വരുന്നത്. തളർന്നു പോകരുതെന്നും ചിലർ പറയുന്നുണ്ട്.

ഇതിന് തൊട്ടുപിന്നാലെ താരം മറ്റൊരു കുറിപ്പ് കൂടി പോസ്റ്റ് ചെയ്തു..എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി, വളരെ മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്, അതെന്താണെന്ന് പിന്നീട് അറിയിക്കാമെന്നുമാണ് രണ്ടാമത്തെ പോസ്റ്റ്.