ചെമ്പൈ വൈദ്യനാഥ ഭാഗവതർ പാടുന്ന പാട്ടിൽ മാത്രമല്ല കലയുള്ളത്; നാഷണൽ ഹൈവേ അമ്മയ്ക്ക് സ്ത്രീധനം കിട്ടിയതാണോ?

ശബരിമലയിൽ പോയ സ്ത്രീകൾക്ക് കൃപാസനം മാർച്ചിൽ എന്ത് കാര്യമെന്ന ശബരിമലയിൽ പോയ സ്ത്രീകൾക്ക് സാമൂഹ്യ വിലക്ക് ഏർപ്പെടുത്തണമെന്ന് അഭിപ്രായപ്പെടുന്ന കേരളത്തിലെ രണ്ടാമത്തെ സംഘമായി മാറിയ യുക്തി-സംഘികളുടെ ചോദ്യത്തിനുള്ള മറുപടി അവർ അർഹിക്കുന്ന ഭാഷയിൽചുവടെ വായിക്കാം….

ലിബി. സി.എസ്

കൃപാസനം മാർച്ചിൽ ഞാൻ പങ്കെടുത്തത് അതൊരു സംഘി സ്പോൺസേഡ് പ്രോഗ്രാം ആണെന്ന് അറിയാതെയാണ്! കൃപാസനത്തിൽ നടക്കുന്ന പത്ര ചികിത്സ സംബന്ധിച്ച വാർത്ത ആദ്യം പബ്ലിഷ് ചെയ്തത് ഞങ്ങളുടെ മാധ്യമത്തിലാണ് എന്നത് നേരാണ്.അതിനുള്ള കാരണങ്ങളും ഞാൻ മുൻപ് വിശദീകരിച്ചിരുന്നു. എന്നാൽ അത്തരത്തിൽ തീർത്തും അന്ധവിശ്വാസ ത്തിൻറെ അടിസ്ഥാനത്തിൽ നടക്കുന്ന ഈ തട്ടിപ്പ്‌ അവസാനിപ്പിക്കണം എന്നും പൊതുജനങ്ങൾക്കിടയിൽ ചർച്ചയാക്കണം എന്നതിനപ്പുറം വേറെ ലക്ഷ്യങ്ങളോന്നുമില്ലായിരുന്നു. എന്നാൽ ഇതിനു പിന്നിൽ ഒരു സംഘി അജണ്ടയുണ്ടായിരുന്നു എന്ന് ഞാൻ വ്യക്തമായി മനസിലാക്കിയത് ഇന്നലെ മാത്രമാണ്. മാർച്ച് കഴിഞ്ഞു വീട്ടിലെത്തിയപ്പോഴേ ചില സൂചനകൾ ലഭിച്ചിരുന്നു.

ശബരിമലയിൽ പോയ ഞാൻ കൃപാസനം മാർച്ചിൽ എന്തിന് ചെന്നു? എന്ന യുക്തി-സംഘികളുടെ ചോദ്യത്തിനുള്ള മറുപടി.

ഞാൻ അത് കൃപാസനത്തിലെ അന്ധവിശ്വാസ തട്ടിപ്പിനെതിരെയുള്ള ജനകീയ മാർച്ച് ആണെന്ന് കരുതി അബദ്ധം പറ്റി വന്നതാണ്. “ശബരിമലയിൽപോയ സ്ത്രീകൾക്ക് പ്രവേശനമില്ല” എന്ന മറ്റേ “സംഘം” തന്നെയായി യുക്തിവാദി സംഘം മാറിയത് ഞാൻ അറിഞ്ഞിരുന്നില്ല. കേരളത്തിൽ ശബരിമലയിൽ പോയ സ്ത്രീകൾക്ക് സാമൂഹ്യ വിലക്ക് ഏർപ്പെടുത്തണമെന്ന് പറയുന്നത് മറ്റേ സംഘമാണല്ലോ? സഹോദൻഅയ്യപ്പന്റെ സഹോദരസംഘമാണ് യുക്തിവാദിസംഘമായി മാറിയത് എന്നാണ് ഞാനൊക്കെ ധരിച്ചിരുന്നത്, ഇത് രാഷ്ട്രീയ സ്വയം സേവക് സംഘത്തിൽ അഫിലിയേറ്റഡ് ചെയ്തത് ഞാൻ അറിഞ്ഞിട്ടില്ലായിരുന്നു.സഹോദരൻ അയ്യപ്പൻറെ യുക്തിവാദി സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്തത് ഓർമ്മയുണ്ട്.സംഘവും സവർക്കറുടെ സഹോദരൻ ആയതിനാൽ അതിൽ ലയിപ്പിച്ചത് അറിഞ്ഞിരുന്നില്ല. അങ്ങനെയാണ് ആ മാർച്ചിൽ വന്നുപെട്ടുപോയത്.

എങ്കിലും ഒരു കാര്യം ശ്രദ്ധിച്ചിരുന്നു ഞാനും സുമനൻസാറും മറ്റൊരാളും പിടിച്ചിരുന്നത് യുക്തിവാദി സംഘത്തിൻറെ പ്ലക്കാഡുകൾ അല്ലായിരുന്നു.സുമനൻ സാർ വരച്ച ഒരു പോസ്റ്റർ ആയിരുന്നു.അങ്ങിനെപോലും യുക്തി സംഘപുത്രന്മാരുടെ ശാഖയുടെ പേരൊന്നും മിസ്യൂസ് ചെയ്തിട്ടില്ല.ഞാനവിടെ വന്നത് യുക്തിസംഘം ആലപ്പുഴ ജില്ലാകാര്യവാഹിനോ ധനകാര്യ പ്രമുഖിനോ ഇഷ്ടപ്പെട്ടില്ലായിരുന്നു എന്ന് വീട്ടിൽച്ചെന്നു ഫെയ്‌സ്‌ബുക്ക്‌ നോക്കിയപ്പോഴാണ് മനസിലായത്!

ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരുചോദ്യമാണ് അതിൽ എനിക്കെതിരെ പോസ്റ്റ് ചെയ്തിരുന്നത്” ശബരിമലയിൽ പോയവർക്ക് കൃപാസനം മാർച്ചിൽ എന്തുകാര്യം” ഇദ്ദേഹം യുക്തിസംഘം ട്രഷറർ ആണെന്നാണ് പറഞ്ഞറിഞ്ഞത്. ആസംഘപുത്രനുള്ള മറുപടി ആദ്യം ഒറ്റവാചകത്തിൽ പറയാം. പിന്നീട് ആവശ്യമെങ്കിൽ വിശദീകരിക്കാം

“കലവൂരിലെ നാഷണൽ ഹൈവേ നിന്റമ്മയ്ക്ക് സ്ത്രീധനം കിട്ടിയതാണ് എന്നാണോടാ നിൻറെ തന്ത പറഞ്ഞു തന്നിട്ടുള്ളത്?”

(കൂടുതൽ വിശദീകരണം ആവശ്യമില്ലല്ലോ?)

വാസ്‌തവത്തിൽ ബിജെപിക്കാർ പോലും അവരുടെ പരിപാടിയിൽ പങ്കെടുത്ത സ്ത്രീക്കെതിരെ ഇത്തരത്തിൽ പോസ്റ്റിടില്ല അത്രയ്ക്ക് സ്ത്രീവിരുദ്ധന്മാരുടെ സംഘമാണ് ഈ യുക്തിവാദി സംഘം. ഞാൻ ക്രിസ്ത്യൻ കുടുംബത്തിൽ ക്രിസ്ത്യാനികളുടെ ഇടയിൽനിന്നാണ് വന്നത് ജോസഫ് അച്ചൻ ഞങ്ങളുടെ മുൻ ഇടവക വികാരിയും. അതുമൂലം എന്റെ അയൽവക്കകാരുടെ ബഹിഷ്കരണം സംഘികളുടെ ബഹിഷ്കരണത്തോടൊപ്പം രണ്ടുമാസമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന കൂട്ടത്തിലാണ് ഈ ഉക്തി സംഘ പുത്രന്മാരുടെ അവഹേളനങ്ങൾ ! അതുകൊണ്ട് ആദ്യം പറഞ്ഞ മറുപടി മനസിലായിക്കാണില്ലേ? നിന്റമ്മയ്ക്ക് സ്ത്രീധനം കിട്ടിയതല്ല റോഡുകൾ എൻറെ വീട്ടിൽ രണ്ടു വണ്ടിയുണ്ട് ഞങ്ങളും റോഡ് ടാക്സ് അടയ്ക്കുന്നതാണ്.

പിന്നെ ഞാൻ ശബരിമലയിൽ പോകണോ പഴനിമലയിൽ പോകണോ വേളാങ്കണ്ണിയിൽ പോകണോ കൃപാസനത്തിൽ പോകണോ എന്നു തീരുമാനിക്കുനത് നീയോ നിൻറെ തന്തയോ അല്ല ഞാനാണ്, എന്നുമനസിലാക്കാൻ യുക്തിബോധമൊന്നും വേണ്ട.സാമാന്യ ബോധം മതി. അതുപോലുമില്ലാത്തവനൊക്കെയാണത്രെ യുക്തിവാദിസംഘം ജില്ലാനേതാവ്..” ജനകീയമാർച്ച് ” എന്നുപറഞ്ഞാൽ ആവാക്കിൻറെ അർത്ഥം എന്താടാ ഡാഷ് മോനെ? അത് മലയാളം വാക്കുതന്നെയാണ്! നിൻറെ ചാണക ഉക്തിവാദി സംഘത്തിന്റെ മാർച്ച് എന്നുപറഞ്ഞാൽ പോരായിരുന്നോ?

ഞാൻ എവിടെയും ഉക്തിവാദി ആകാൻ ശ്രമിച്ചച്ചിട്ടില്ല.അതല്ലെന്ന് രണ്ടുമൂന്നു വർഷമായി പലതവണ പറഞ്ഞിട്ടുണ്ട്.എൻറെ നിരീശ്വര ബോധ്യം എൻറെ സ്വയം ബോധ്യം മാത്രമാണ് അത് ഒരു സംഘത്തിന്റെയും വകയല്ല. ഉക്തിസംഘടനയെ ഞാൻ ഉപേക്ഷിച്ചതാണ്. ഞാൻ ഒരു മുൻ യുക്തിവാദി മാത്രമാണ്.ഈ മാതിരി കുയുക്തി സംഘം എനിക്ക് ആവശ്യമില്ല.

ഞാൻ 17 വർഷം സംഘടനയിൽ അംഗമായിരുന്നു. 8 വർഷം സംസ്ഥാന കമ്മറ്റി അംഗവും.എന്നെ പുറത്താക്കിയതാണെന്ന് എവിടെയോ കമന്റിയിട്ടുള്ളതു കണ്ടു. അങ്ങനെ ഒരു പുറത്താക്കലിനെക്കുറിച്ച് എനിക്കറിയില്ല. മൂന്നുവർഷമായി ഞാൻ ആ സംഘടനയിൽ പോകാതിരുന്നതാണ്. പോകാതായ ശേഷവും എന്നെ കമ്മറ്റികൾക്ക് വിളിച്ചുകൊണ്ട് അയച്ച നോട്ടീസുകൾ എൻറെ വീട്ടിലുണ്ട്.പുറത്താക്കിയ എനിക്ക് കഴിഞ്ഞ തൊടുപുഴയിൽ നടന്ന സംസ്ഥാന സമ്മേളനം വരെ എന്തിനാണ് പിന്നെ സംസ്ഥാനകമ്മറ്റി നോട്ടീസും സർക്കുലറുമൊക്കെ  അയച്ചിരുന്നത്?

എനിക്ക് ദൈവമുണ്ടോ ഇല്ലയോ എന്ന ചോദ്യത്തെക്കാൾ പ്രാധാന്യമുള്ള ചോദ്യമാണ്- “ചോറ് ഉണ്ടോ? ” എന്ന ചോദ്യം. മറ്റൊന്ന് ജാതിയെ അഡ്രസ് ചെയ്യാൻ തയാറല്ലാത്ത, ഇവിടെ ജാതിയില്ലെന്ന് സ്വയം സമാധാനിക്കുന്ന ഒരു സംഘടനയും എനിക്ക് ആവശ്യമില്ല എന്നത്,സാമുദായിക സംവരണത്തെ തുരംഗം വെയ്ക്കുന്ന കുതന്ത്രങ്ങളെ സപ്പോർട്ട് ചെയ്യുന്ന ഒരു പ്രസ്ഥാനവും എനിക്കാവശ്യമില്ല എന്നത്.ഇത്തരത്തിൽ ഞാൻ സ്വയം എടുത്ത ഒരു തീരുമാനത്തിൽ എന്നേ ഉപേക്ഷിച്ചതും പലതവണ വ്യക്തമാക്കിയിട്ടുള്ളതുമാണ് നിൻറെ ‘സംഘമല്ല’ എൻറെ ‘സംഘം’ എന്ന്.

പിന്നെ അവിടെ പ്രസംഗത്തിൽ ചില സംസ്ഥാന നേതാക്കളൊക്കെ ‘ചവിട്ടുനാടകത്തിൽ എന്തുകല യിരിക്കുന്നു ഗവേഷണം നടത്താൻ മാത്രം?’ എന്നൊക്കെ പുശ്ചിക്കുന്നത് കേട്ടു ഇന്ത്യയിലെ പ്രത്യേക സാഹചര്യത്തിൽ എല്ലാ കലകളും സാഹിത്യവും നൃത്തവും സംഗീതവും ചിത്രകലയുമെല്ലാം ജാതിയും മതവുമൊക്കെയായി ബന്ധപ്പെട്ടാണ് നിലനിന്നുപോന്നത്. കലകളിൽ പോലുമുണ്ട് സവർണ്ണ അവർണ്ണ വിവേചനം പോലും. പുലയന് പാട്ടുണ്ട്, പറയന് പാട്ടുണ്ട്, തുള്ളലുണ്ട്, പക്ഷേ കലാഭവൻ മണിയുടെ പാട്ട് ഒരറുപതു കൊല്ലം മുൻപ് പകൽ പൊതുവേദിയിൽ പാടാൻ പറ്റുമായിരുന്നില്ലെന്ന് മാത്രം.അതുപോലെ പാണന് പാട്ടുണ്ട് പുള്ളുവന് പാട്ടുണ്ട്…. അല്ലാതെ ചെംബൈ വൈദ്യനാഥ ഭഗവതര് പാടുന്ന പാട്ടുമാത്രമല്ല പാട്ട്.ക്ഷേത്രങ്ങളിലെ ചുവരിലെ ചിത്രങ്ങൾ മാത്രമല്ല കല അൾത്താര ചിത്രങ്ങളിലും മാർഗ്ഗം കളിയിലും കലയുണ്ട് മുസ്ലിം പള്ളികളുടെ മിനാരങ്ങളിലും മാപ്പിളപ്പാട്ടിലും ഒപ്പനയിലും കോൽക്കളിയിലും കലയുണ്ട്.ആദിവാസിയുടെ ഗദ്ധികയിലും വട്ടക്കളിയിലും എല്ലാം കലയുണ്ട്. അതുപോലെ തീരപ്രദേശത്തെ ജനതയുടെ പൊട്ടുഗീസ് ബന്ധം മൂലം ലഭിച്ച അവരുടെ മതവുമായി ബന്ധപ്പെട്ട തനത് കലാരൂപങ്ങളാണ് ചവിട്ടുനാടകവും പുത്തൻപാനയും അമ്മാന പാട്ടും ദേവാസ വിളിയുമൊക്കെ. ജോസഫ് അച്ചന്റെ അന്ധവിശ്വാസ തട്ടിപ്പിനെ എതിർക്കുന്നു എന്നല്ലാതെ ആ ജനതയുടെ കലാരൂപങ്ങളെയോ അവരുടെ സംസ്കാരത്തെയോ പുശ്ചിക്കുന്ന നിൻറെയൊക്കെ യുക്തിയല്ല എന്റെയുക്തി. അതുകൊണ്ടു തന്നെയാണ് നിന്റെയൊക്കെ സംഘവും എനിക്കാവശ്യമില്ല എന്ന് മൂന്നു വർഷം മുൻപേ തീരുമാനിച്ചത്. വീണ്ടുമെന്നെ സംഘിയാക്കല്ലേ.!