സോള്‍ട്ട്‌ ആന്‍ഡ് പെപ്പറിന്റെ രണ്ടാം ഭാഗമായ ‘ബ്ലാക്ക് കോഫി’ചിത്രീകരണം പുരോഗമിക്കുന്നു

സോള്‍ട്ട്‌ ആന്‍ഡ് പെപ്പറിന്റെ രണ്ടാം ഭാഗമായ ‘ബ്ലാക്ക് കോഫി’യിലെ രണ്ട് ഗാനരംഗങ്ങള്‍ സിംഗപ്പൂരില്‍ ചിത്രീകരിക്കുന്നു.നടന്‍ ബാബുരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മറ്റുരംഗങ്ങള്‍ എറണാകുളത്താണ് ചിത്രീകരിച്ചത്. ഗാനചിത്രീകരണത്തിനായി ബാബുരാജും സംഘവും അടുത്തയാഴ്ച സിംഗപ്പൂരിലേക്ക് തിരിക്കും.

മോഡലും നടിയുമായ ഓര്‍മബോസിന്റേതാണ് ചിത്രത്തിന്റെ കഥ. ഓര്‍മയും ‘ബ്ലാക്ക് കോഫിയില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ആഷിക്ക് അബു അതിഥിതാരമായും ചിത്രത്തില്‍ എത്തുന്നുണ്ട് . സോള്‍ട്ട് ആന്റ് പെപ്പറിലെ പ്രധാന കഥാപാത്രങ്ങളായിരുന്ന കാളിദാസനും (ലാല്‍) മായയും (ശ്വേത മേനോന്‍) പുതിയ ചിത്രത്തിലുമുണ്ട്. രചന നാരായണന്‍ കുട്ടി, ഓവിയ ഹെലന്‍,ലെന, മൈഥിലി തുടങ്ങിയവരും ചിത്രത്തിലുണ്ട്

കാളിദാസനുമായി തെറ്റിയ കുക്ക് ബാബു സ്ത്രീകള്‍ മാത്രം താമസിക്കുന്ന ഒരു ഫ്‌ളാറ്റില്‍ ചെന്ന്‌ പ്പെടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന രസരകരമായ സംഭവങ്ങളാണ് ‘ബ്ലാക്ക് കോഫി’യിലൂടെ ബാബുരാജ് അവതരിപ്പിക്കുന്നത്. വിശ്വദീപ്തി ഫിലിംസിന്റെ ബാനറില്‍ സജീഷ് മഞ്ചേരി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ബിജിബാലാണ്.ആഷിഖ് അബു സംവിധാനം ചെയ്ത ‘സോള്‍ട്ട് ആന്റ് പെപ്പര്‍’ 2011ലാണ് പുറത്തിറങ്ങിയത്.