മരുമകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ബിജെപി നേതാവിനെതിരെ കേസെടുത്തു

മകൻ വീട്ടിലില്ലാതിരുന്ന സമയത്ത് മരുമകളെ പീഡിപ്പിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിജെപി മുന്‍ എംഎല്‍എ മനോജ് ഷോകീനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. മരുമകളെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വ്യാഴാഴ്ചയാണ് യുവതി പൊാലീസില്‍ പരാതി നല്‍കിയത്.

പുതുവത്സര ആഘോഷത്തിനു ശേഷം രാത്രി മദ്യപിച്ച് വീട്ടിലെത്തിയ മനോജ് ഷോകീര്‍ തന്നെ ലൈംഗീകമായി പീഡിപ്പിച്ചു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ഈ സമയം ഭര്‍ത്താവ് വീട്ടിലില്ലായിരുന്നു. പീഡനത്തെ പ്രതിഷേധിച്ച തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ബഹളം ഉണ്ടാക്കിയാല്‍ സഹോദരനെ കൊന്നുകളയുമെന്നും മനോജ് ഷോകീര്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു.