ആലപ്പുഴ കലവൂർ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

വലിയ കലവൂർ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ബർണാഡ് ജംഗ്‌ഷനിൽ അരിപ്പനാട് സേവ്യറിന്റെ മകൻ അലൻ ഗിൽ – 15, കലവൂർ ചെറുപുഷ്പം ജോർജ്കുട്ടിയുടെ മകൻ അക്ഷയ് -15 എന്നിവരാണ് മരിച്ചത്.

പൂങ്കാവ് മേരി ഇമ്മാകുലേറ്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അലൻ ഗിൽ. അക്ഷയ് ടി.ഡി. സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമാണ്.വൈകിട്ട് ആറരയോടെയാണ് കുട്ടികളെ കാണാതായത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും നടത്തിയ തെരച്ചിലിനൊടുവിൽ രാത്രി എട്ടരയോടെയാണ് മൃതദേഹങ്ങൾ കിട്ടിയത്. പോസ്റ്റ്മോർട്ടം അടക്കമുള്ള കാര്യങ്ങള്‍ക്കായി മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.