രാജ്യത്തെ മറ്റ് പൗരന്മാര്‍ക്ക് ലഭിക്കുന്ന അവകാശം ഇനി കശ്മീരി ജനതയ്ക്കും ഉറപ്പുനൽകുന്നു: സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി

രാജ്യത്തെ മറ്റ് പൗരന്മാര്‍ക്ക് ലഭിക്കുന്ന അവകാശം പുതിയ മാറ്റത്തിലൂടെ ഇനി കശ്മീരി ജനതയ്ക്കും ലഭിക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഉറപ്പ്. 73-ാം സ്വാതന്ത്ര്യദിനത്തിനു തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

ജമ്മു കാശ്മീരിലും ലഡാക്കിലും അടുത്തിടെ വരുത്തിയ മാറ്റം ആ പ്രദേശത്തുള്ളവര്‍ക്ക് ഗുണം ചെയ്യുമെന്നും രാഷ്ട്രപതി പറഞ്ഞു. മുത്തലാഖ് പോലുള്ള അസമത്വങ്ങളില്‍ നിന്നും കശ്മീരിലെ പെണ്‍കുട്ടികള്‍ക്ക് സുരക്ഷയുണ്ടാകും. വേഗത്തിലുള്ള വികസനവും സുതാര്യമായ ഭരണകൂടവും എല്ലാ ഇന്ത്യക്കാരും ഒരു പോലെ സ്വപ്നം കാണുന്നു. ജനങ.ങളുടെ കല്പനകള്‍ കേള്‍ക്കുന്നതിലുടെ അവരുടെ അഭിലാഷങ്ങള്‍ വ്യക്തമാകുമെന്നും അദേഹം പറഞ്ഞു. പൊതുതിരഞ്ഞെടുപ്പില്‍ പങ്കാളികളായ വോട്ടര്‍മാരെയും രാഷ്ട്രപതി സ്വാതന്ത്ര്യ ദിന സന്ദേശനത്തിനിടെ അഭിനന്ദിച്ചു. രാജ്യം ഒറ്റക്കെട്ടായി നിന്ന് ഇന്ത്യയെ പുതിയ ഉയരങ്ങളിലേയ്‌ക്കെത്തിക്കേണ്ടതുണ്ടെന്നും അദേഹം അഭിപ്രായപ്പെട്ടു.