കെഎം ബഷീറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് 4 ലക്ഷം രൂപ ധന സഹായവും നല്‍കും

ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയ മാധ്യമ പ്രവർത്തകൻ സിറാജ് തിരുവനന്തപുരം ബ്യുറോ ചീഫ് കെ എം ബഷീറിന്റെ ഭാര്യ ജസീലക്ക് സര്‍ക്കാര്‍ ജോലി നല്‍കും.

മലപ്പുറത്തെ മലയാളം സര്‍വകലാശാലയിലായിരിക്കും ബഷീറിന്റെ ഭാര്യക്ക്ജോലി നല്‍കുക. കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു