മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ രണ്ടുവര്‍ഷമായി പീഡിപ്പിച്ചിരുന്ന കൗമാരക്കാരന്‍ പിടിയില്‍

പയ്യന്നൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ കൗമാരക്കാരന്‍ കസ്റ്റഡിയില്‍. പയ്യന്നൂര്‍ സ്റ്റേഷന്‍ പരിധിയില്‍ പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ കഴിഞ്ഞ രണ്ടുവര്‍ഷമായി പതിനേഴുകാരന്‍ പീഡിപ്പിക്കുകയായിരുന്നു.

വയറുവേദനയെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച പെണ്‍കുട്ടിയെ ബന്ധുക്കള്‍ ജില്ലാ ആശുപ്രതിയില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം അറിയുന്നത്.

സംഭവത്തില്‍ പെണ്‍കുട്ടി പോലിസില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരം കേസെടുത്ത് കൗമാരക്കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.അറസ്റ്റിലായ പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.