മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കി ചെന്നിത്തല

പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായവരുടെ പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഒരു മാസത്തെ ശമ്പളമാണ് പ്രതിപക്ഷ നേതാവ് ദുരിതാശ്വാധ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുന്നത്. നേരത്തെ സംസ്ഥാനത്തെ മന്ത്രിമാരെല്ലാം ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.