ഒഴുകിവന്ന കുട്ടിയാനയെ മടക്കി അയച്ചു എന്ന വാർത്ത വനപാലകർ കെട്ടിച്ചമച്ച കഥ

നിലമ്പൂർ കരുളായി വനമേഖലയിൽ ഒഴുകിവന്ന കുട്ടിയാനയെ ആനകൂട്ടത്തിലേക്ക് മടക്കി അയച്ചു എന്ന വാർത്ത വനപാലകർ തന്നെ കെട്ടിച്ചമച്ച കഥ. കുട്ടിയനയെ rehabilitation സെന്ററിലേക്ക് മാറ്റാനുള്ള നടപടികൾ ദ്രുതഗതിയിൽ

ആഗസ്റ്റ് 14 ന് കരിമ്പുഴ ആറ്റിലൂടെ ഒഴുകിവന്ന ഏതാനും മാസം പ്രായം മാത്രമുള്ള കുട്ടിയനയെ നാട്ടുകാർ രക്ഷപെടുത്തിയിരുന്നു. പിന്നീട് വനപാലകർ നാട്ടുകാരിൽ നിന്നും ഏറ്റെടുത്ത് ആനകൂട്ടത്തിനോടൊപ്പം ചേർത്തു എന്ന്‌ അവകാശപ്പെട്ടു. തിരിച്ചുവിട്ടതിന്റെ ഫോട്ടോയോ വീഡിയോയോ പുറത്തുവിട്ടിരുന്നില്ല.

തുടർന്ന് Animal Legal Force ന്റെ അന്വേഷണത്തിൽ വനം വകുപ്പിന്റെ അവകാശവാദം പോള്ളയാണെന്ന് മനസ്സിലായി. ആനക്കുട്ടിയെ 4 ആനകൂട്ടങ്ങൾക്കൊപ്പം ചേർക്കാൻ ശ്രമിച്ചെങ്കിലും ആനകൂട്ടങ്ങൾ അടുപ്പിക്കാതിരുന്നതിനാൽ കുട്ടിയാന തിരിച്ചുവരികയായിരുന്നു എന്നാണ് കരുളായി Range Forest Officer പറഞ്ഞത്. മുത്തങ്ങായിലേക്കോ കോട്ടൂരിലേക്കോ കോടനാട്ടേ ക്കോ എത്രയും പെട്ടെന്ന് മാറ്റാനുള്ള ശ്രമം ആണ് ഇന്നലെ മുതൽ നടക്കുന്നത്. ആന ഭക്ഷണം കഴിക്കുന്നില്ല എന്ന മറ്റൊരു കഥയും ചമച്ചിറക്കി.

വനപാലകർ ആനകുട്ടികളെ തള്ളആനയുടെ അടുത്ത് എത്തിക്കാൻ ശ്രമിക്കാതെ rehabilitation സെന്ററുകളിലേക്ക് മാറ്റുന്നത് കേരളത്തിൽ പതിവാണ്. കഴിഞ്ഞ വർഷം ജൂണിൽ ചിന്നക്കാനാൽ ടൗണിൽ വഴിതെറ്റി വന്ന കൊമ്പനെ അതിന്റെ അമ്മയുടെ അടുത്ത് എത്തിക്കാൻ ശ്രമിക്കാതെ 4 മണിക്കൂറിനുള്ളിൽ കൊട്ടോറിലേക്ക് വനപാലകർ തന്നെ തട്ടിക്കൊണ്ടുപോയി. അണുബാധ എൽക്കാതിരിക്കാൻ എന്ന പേരിൽ ഇരുട്ടു മുറിയിൽ പട്ടിണിക്കിട്ടു. ആളുകളെ കാണാനോ ഫോട്ടോ എടുക്കാനോ സമ്മതിച്ചില്ല. 3 മാസത്തിനുള്ളിൽ ചട്ടം പഠിപ്പിക്കുന്നതിനിടയിൽ ആനകുട്ടി ചെരിഞ്ഞു. സംഭവം പുറത്തറിയിച്ചില്ല.

ആനകുട്ടികളെ മെരുക്കുന്നതിന്റെ ഭാഗമായാണ് പട്ടിണിക്കിടുന്നത്. വിനോദസഞ്ചാരികൾക്ക് വേണ്ടി പ്രത്യേകിച്ച് കുട്ടികൾക്ക് വേണ്ടി കുട്ടിയനകളെ പ്രദർശനവസ്തുക്കൾ ആക്കുന്നതിന് വേണ്ടിയാണ് ഈ ക്രൂരതകൾ വനപാലകർ തന്നെ ചെയ്യുന്നത്. കാട്ടാനകളെ മെരുക്കുന്നത് കുറ്റകരമാണ്. ചിന്നാക്കനാൽ സംഭവം കരുളായിയിലും ആവർത്തിക്കും എന്ന് ഉറപ്പുള്ളതുകൊണ്ട് Animal Legal Force സംഭവം നിരീക്ഷിക്കുകയായിരുന്നു.

ആനക്കുട്ടിയെ തള്ള ആനയുടെ അടുത്ത് എത്തിക്കാൻ ശ്രമിക്കാതെ rehabilitation സെന്ററിൽ പ്രദർശന വസ്തു ആക്കാൻ ശ്രമിച്ചാൽ വനപലകർക്കെതിരെ 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ആനകുട്ടിയെതട്ടിക്കൊണ്ടു പോയതിനും പട്ടിണിക്കിട്ടതിനും കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്  Animal Legal Force, ജനറൽ സെക്രട്ടറി Angels Nair ബാംഗളൂർ ആസ്ഥാനമായുള്ള വനമന്ത്രാലയത്തിന്റെ ദക്ഷിണ മേഖല Inspector General ശ്രീ Dr. അവിനാഷ് IFS ന് പരാതി നൽകി.