സുഡാപ്പി ഫണ്ടിൽ ജീവിക്കുന്ന പരാന്ന ഭോജികൾ നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ പ്രവർത്തകരെ ചൊറിയാൻ വരരുത്

മതതീവ്രവാദികളുടെ ഫണ്ടിൽ ഉപജീവനം കഴിക്കാൻ തീരുമാനിച്ചവർ ഇങ്ങോട്ടു ചൊറിയാൻ വരരുത് എവിടുന്നെങ്കിലും കിട്ടുന്നത് വാങ്ങി ഞണ്ണിക്കൊള്ളാൻ നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ. ശബരിമല സ്ത്രീപ്രവേശന മുന്നേറ്റത്തിൽ ആദ്യം പോകാൻ ശ്രമിച്ചവരിൽ ഒരാളായ ഹയർസെക്കന്ററി അദ്ധ്യാപിക ബിന്ദു തങ്കം കല്യാണിയുടെ മകളുമായി ബന്ധപ്പെട്ടുള്ള മതപരിവർത്തന ആരോപണവും പോക്സോ കേസ് ഒഴുക്കിത്തീർക്കാനുള്ള ശ്രമത്തെയും പ്രതികളിലൊരാളുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് ഉപയോഗപ്പെടുത്തി മുസ്ലിം ഫണ്ടമെന്റലിസ്റ്റുകളുടെ ഫണ്ടിൽ പ്രവർത്തിക്കുന്ന ചില ഓൺലൈൻ മാധ്യമങ്ങൾ വ്യാജവാർത്തകളും കഥകളും മെനയുന്നതിനും തികച്ചും വ്യക്തിപരമായ വിഷയത്തിലേക്ക് പ്രതിയുടെ നിലനിൽപ്പിനായി ആർഎസ്‌എസ്‌നെയും നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മയെയും വലിച്ചിഴയ്ക്കുന്നതിനെതിരെ ഈ വിഷയത്തിലുള്ള സ്ത്രീകൂട്ടായ്മയുടെ നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൽ ആണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

മാർക്സിസവും മാവോയിസവും മൂത്ത് സുഡാപ്പിസത്തിലെത്തിയവരും സുഡാപ്പി ഫണ്ടിൽ ജീവിക്കുന്ന പരാന്ന ഭോജികളും അത്തരം മാധ്യമങ്ങളും തെണ്ടിത്തരവുമായി നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മയിലെ പ്രവർത്തകർക്കുനേരെയോ കൂട്ടായ്മയ്ക്ക് നേരെയോ വരേണ്ടതില്ല എന്നും ഈ കൂട്ടായ്മയിലുള്ളത് ജോലിയും കൂലിയും വിദ്യാഭ്യാസവും സ്വന്തമായി നിലപാടുകളും ഉള്ളവരാണ്. അതുകൊണ്ട് പരാന്ന ജീവികൾ വണ്ടിവിട്ട് പൊയ്ക്കോളുക എന്നും ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലൂടെ സ്ത്രീകൂട്ടായ്മ വ്യക്തമാക്കുന്നു.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണരൂപം:

മതതീവ്രവാദികളുടെ ഫണ്ടിൽ ഉപജീവനം കഴിക്കാൻ തീരുമാനിച്ചവർ ഇങ്ങോട്ടു ചൊറിയാൻ വരരുത് എവിടുന്നെങ്കിലും കിട്ടുന്നത് വാങ്ങി ഞണ്ണിക്കൊള്ളുക!

വ്യക്തിപരമായ ഒരു പെണ്ണുപിടിയൻറെ സ്ത്രീവിരുദ്ധതയെയും പോക്‌സോ കേസിലെ പ്രതികളെ രക്ഷിക്കാനുള്ള ശ്രമത്തെയും വർഗ്ഗീയവൽക്കരിക്കാൻ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച സ്ത്രീകളെ ബലിയാടാക്കിയാൽ വിവരമറിയും.

ശബരിമല സ്ത്രീപ്രവേശന മുന്നേറ്റത്തിൽ ആദ്യം പോകാൻ ശ്രമിച്ചവരിൽ ഒരാളായ ഹയർസെക്കന്ററി അദ്ധ്യാപിക ബിന്ദു തങ്കം കല്യാണിയുടെ മകളുമായി ബന്ധപ്പെട്ടുള്ള മതപരിവർത്തന ആരോപണവും പോക്സോ കേസ് ഒഴുക്കിത്തീർക്കാനുള്ള ശ്രമത്തെയും പ്രതികളിലൊരാളുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് ഉപയോഗപ്പെടുത്തി മുസ്ലിം ഫണ്ടമെന്റലിസ്റ്റുകളുടെ ഫണ്ടിൽ പ്രവർത്തിക്കുന്ന ചില ഓൺലൈൻ മാധ്യമങ്ങൾ വ്യാജവാർത്തകളും….

മതപരിവർത്തന ആരോപണത്തിന്റെയും കേസിന്റെയും പേരിൽ ‘നവോത്‌ഥാന കേരളം ശബരിമലയിലേക്ക്’ എന്ന വാട്സ്ആപ് ഗ്രൂപ്പിൽ വലിയ തർക്കങ്ങൾ തുടരുകയാണ്. എന്നുമൊക്കെ കഥകൾ പടച്ചുവിട്ടിരുന്നു. പ്രളയത്തിന്റെ സമയത്തായതിനാൽ അപ്പോൾ മറുപടി അർഹിക്കാത്ത വിഷയമെന്ന തരത്തിൽ ഞങ്ങൾ അത് വിട്ടുകളയുകയായിരുന്നു. തർക്കങ്ങൾ പോയിട്ട് ഇതുസംബന്ധിച്ച് ഏതെങ്കിലും ഒരാൾ ഒരഭിപ്രായം പറഞ്ഞതിൻറെ സ്ക്രീൻഷോട്ട് പോലും ഹാജരാക്കാൻ ഈ ഊള മാധ്യമങ്ങൾക്ക് കഴിഞ്ഞിട്ടുമില്ല.

എന്നാൽ മഴ ശമിച്ചതോടെ പഴയ ഏശാതെപോയ വാർത്തയുടെ ലിങ്കുകളും ഷെയർ ചെയ്ത് വീണ്ടും വിപ്ലവം മൂത്ത് സുഡാപ്പികളായ ചിലർ ഇറങ്ങിയിട്ടുള്ളതായി കാണുന്നു. ബിന്ദുതങ്കം കല്യാണി അവരുടെ മുൻ ഭർത്താവിനെതിരെ കൊടുത്ത ഒരു കേസിനെ തികച്ചും വ്യക്തിപരമായ വിഷയമായിട്ടാണ് ഞങ്ങൾ ഇതുവരെ കണ്ടിരുന്നത്. എന്നാൽ ഇതിനെ രാഷ്ട്രീയവിഷയമായും ആർഎസ്എസ്, നവോത്ഥാനകേരളം സ്ത്രീ പക്ഷ കൂട്ടായ്‌മ. തുടങ്ങിയവയുമായി കൂട്ടിക്കുഴയ്‌ക്കേണ്ടത് സുഡാപ്പി ഫണ്ടിൽ ഉപജീവനം കഴിക്കുന്ന പ്രതികളുടെ ആവശ്യമാണെന്ന് ഏത് മന്ദബുദ്ധിക്കും മനസിലാകുമെന്നിരിക്കെ കൂടുതൽ വിശദീകരണത്തിന്റെ ആവശ്യമില്ലല്ലോ?

ഈ വിഷയത്തിൽ നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മയ്ക്ക് അഭിപ്രായ വ്യത്യാസങ്ങളോ തർക്കങ്ങളോ ഒന്നുമില്ല. ഞങ്ങൾക്ക് കൃത്യമായ പക്ഷമുണ്ട്. ഞങ്ങൾ ഈ വിഷയത്തിൽ സ്ത്രീപക്ഷത്താണ്‌. ബിന്ദു തങ്കം കല്യാണി ഈ വിഷയത്തിൽ എന്തുതീരുമാനം എടുത്താലും അവർക്കൊപ്പം തന്നെ ഉണ്ടാകും.

ബിന്ദു തങ്കം കല്യാണി, രഹ്ന ഫാത്തിമ, ലിബി.സിഎസ്.എന്നിവർക്ക് സുഡാപ്പികൾ ആർഎസ്എസ് മെമ്പർ ഷിപ്പ് കൊടുക്കേണ്ടതില്ല. നിങ്ങൾ പ്രചരിപ്പിക്കുംപോലെ ബിന്ദു തങ്കം കല്യാണിയും രഹ്ന ഫാത്തിമയും ആർഎസ്എസ് അജണ്ടയിലാണ് ശബരിമലയിലെത്തിയതെന്ന് തന്നെ കരുതുക അതിൽ സുഡാപ്പികൾ വേവലാതിപ്പെടുന്നത് എന്തിന്? സംഘിസത്തേക്കാൾ ഭേദപ്പെട്ട ഒന്നായി സുഡാപ്പിസത്തെ കരുതുന്ന ആരും ഈ കൂട്ടആയ്മയിൽ ഇല്ല.

ബിന്ദുതങ്കം കല്യാണി ബിജെപിയിൽ ചേർന്നതായി ഞങ്ങൾക്കറിയില്ല. ഇനി അവർ ബിജെപിയിലോ കേരളാ കോൺഗ്രസിലോ പോയാലും അതവരുടെ സ്വാതന്ത്ര്യമല്ലേ? ബിജെപി ക്കാരിയായാൽ എന്താ മൗലീകവകാശത്തിനുവേണ്ടി നിലകൊണ്ടുകൂടെ?

മണ്ഡലകാലത്ത് പോകാൻ തീരുമാനിച്ചിരുന്ന ബിന്ദു തങ്കം കല്യാണി ഒക്ടോബറിൽ തന്നെ ശബരിമലയിൽ പോകാൻ തീരുമാനിച്ചത് ലിബി.സിഎസ്‌ നെ തടഞ്ഞതുകൊണ്ടാണ്. ലിബി പത്തനംതിട്ടയിൽ നിന്നുപോരുന്നതിനുമുന്പ് തന്നെ ഫോണിലൂടെ അവർ രണ്ടുപേരും കോണ്ടാക്റ്റ്‌ ചെയ്യുകയും ബിന്ദുതങ്കം കല്യാണി പോരാൻ തീരുമാനിക്കുകയുമായിരുന്നു.കൂടെയുണ്ടായിരുന്ന രണ്ടുപേരും സിപിഐഎം പ്രവർത്തകരാണ്. ഇനി അവർ സംഘിനിയാണെങ്കിൽ തന്നെ ഞങ്ങൾ അവർക്കൊപ്പം നിൽക്കും. ശബരിമലവിഷയം ഉൾപ്പെടെയുള്ള എല്ലാവിഷയങ്ങളിലും സ്ത്രീപക്ഷത്ത് നിൽക്കുന്ന ഏത് സംഘിണിക്കോ കൊങ്ങിണിക്കോ ഞങ്ങളുടെ കൂട്ടായ്മയോടൊപ്പം പ്രവർത്തിക്കാവുന്നതാണ്.

മാർക്സിസവും മാവോയിസവും മൂത്ത് സുഡാപ്പിസത്തിലെത്തിയവരും സുഡാപ്പി ഫണ്ടിൽ ജീവിക്കുന്ന പരാന്ന ഭോജികളും അത്തരം മാധ്യമങ്ങളും തെണ്ടിത്തരവുമായി നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മയിലെ പ്രവർത്തകർക്കുനേരെയോ കൂട്ടായ്മയ്ക്ക് നേരെയോ വരേണ്ടതില്ല. ഗോ ടൂ യുവർ ക്ലാസസ്….! ഈ കൂട്ടായ്മയിലുള്ളത് ജോലിയും കൂലിയും വിദ്യാഭ്യാസവും സ്വന്തമായി നിലപാടുകളും ഉള്ളവരാണ്. അതുകൊണ്ട് പരാന്ന ജീവികൾ വണ്ടിവിട്ട് പൊയ്ക്കോളുക!