ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ച എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റില്‍

സോഷ്യല്‍ മീഡിയയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിച്ച കേസില്‍ എസ്ഡിപിഐ പ്രവർത്തകനായ യുവാവ് അറസ്റ്റില്‍. പൂവത്തൂര്‍ എസ്‌ജെ മന്‍സിലില്‍ അബ്ദുള്‍ വാഹിദ് (30) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണമോ സാധനങ്ങളോ സംഭവന നല്‍കരുതെന്നും നല്‍കിയാല്‍ മുഖ്യമന്ത്രി അത് മുക്കുമെന്നും ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്.ദുരിതാശ്വാസനിധിയിലേക്ക് പണമോ സാധനങ്ങളോ സംഭവന നല്‍കാൻ ഉദ്ദേശിക്കുന്നവർ എസ്ഡിപിഐ പ്രവത്തകരുടെ കൈകളില്‍ പൈസ ഏല്‍പ്പിച്ചാല്‍ അത് എത്തേണ്ടിടത്ത് എത്തും എന്നും യുവാവ് പോസ്റ്റില്‍ പറഞ്ഞിരുന്നു. ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകർ നൽകിയ പരാതിയിലാണ് അറസ്റ്റ്.