ഫാസിസ്റ്റുകൾ ‘മരണം പടക്കം പൊട്ടിച്ചാഘോഷിച്ച’ ജ്ഞാനപീഠം ലഭിച്ച ഒരു എഴുത്തുകാരന്റെ ഓർമ്മദിനം

ആഗസ്റ്റ് 22: ഫാസിസത്തിനെതിരെ ശബ്ദമുയർത്തിയ എഴുത്തുകാരൻ, ഡോ. യു.ആർ.അനന്തമൂർത്തി (1932 – 2014).

കന്നഡ സാഹിത്യത്തിന് പുതിയ ദിശാബോധം നൽകിയ എഴുത്തുകാരനാണ് യു.ആർ. അനന്തമൂർത്തി. വ്യത്യസ്ത കാലത്തിൽ, സാഹചര്യത്തിലുള്ള മാനുഷിക വികാരങ്ങളെ മനശാസ്ത്രപരമായി സമീപിക്കുന്ന രചനാശൈലിയായിരുന്നു അദ്ദേഹത്തിന്റേത്.

1966-ൽ ബർമിങ്ഹാം സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി. കോട്ടയം എം.ജി. സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറായിരുന്നു. അന്ന് അദ്ദേഹം തുടങ്ങിവെച്ച വിദ്യാഭ്യാസ പരിഷ്കാരങ്ങളാണ് സർവകലാശാലയെ രാജ്യത്തെ തന്നെ മികച്ച സർവകലാശാലകളിലൊന്നാക്കി മാറ്റിയത്.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍ രാജ്യം വിട്ടുപോകുമെന്ന പ്രസ്താവനയാണ് എണ്‍പത്തിയൊന്നാമത്തെ വയസ്സില്‍ യു ആര്‍ അനന്തമൂര്‍ത്തിയെ വിവാദപുരുഷനാക്കിയത്. മോദി ജയിച്ച് അധികാരത്തില്‍ വന്നതോടെ ചില മോദി അനുയായികള്‍ അദ്ദേഹത്തിന് വണ്‍വേ ടിക്കറ്റ് അയച്ചുകൊടുത്തു. പിന്നീട് നിലപാട് തിരുത്തിയെങ്കിലും മോദിയെ എതിര്‍ത്ത എഴുത്തുകാരന്‍ മാത്രമായി പലരും അദ്ദേഹത്തെ കണ്ടു. ഫാസിസത്തിനെതിരെ ശബ്ദമുയര്‍ത്തി എന്ന് പറഞ്ഞ് ചിലര്‍ അദ്ദേഹത്തെ ആഘോഷിച്ചു. മോദിയെ എതിര്‍ത്തു എന്നാരോപിച്ച് മറ്റ് ചിലരാവട്ടെ പുലഭ്യം പറഞ്ഞു. ജ്ഞാനപീഠം ലഭിച്ച ഒരു എഴുത്തുകാരന്റെ മരണം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നത് വരെയെത്തി ചിലരുടെ എതിര്‍പ്പ്.

കേന്ദ്ര സാഹിത്യ അക്കാഡമി പ്രസിഡന്റും നഷ്ണൽ ബുക്ക് ട്രസ്റ്റിന്റെ ചെയർമാനുമായിരുന്നു. ഉഡുപ്പി രാജഗോപാലാചാര്യ അനന്തമൂര്‍ത്തി എന്നാണ് യു ആര്‍ അനന്തമൂര്‍ത്തിയുടെ മുഴുവന്‍ പേര്. ഷിമോഗ ജില്ലയിലെ തീര്‍ഥഹള്ളിയില്‍ മെലിഗെ ഗ്രാമത്തില്‍ 1932 ലായിരുന്നു ജനനം.

യു ആര്‍ അനന്തമൂര്‍ത്തിയുടെ പഠനവും പ്രവര്‍ത്തനമേഖലയും സാഹിത്യമായിരുന്നു. മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. 1966 ല്‍ ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ്.

ബ്രാഹ്മണസമൂഹത്തിലെ അനാചാരങ്ങളെ വിമർശിക്കുന്ന ‘സംസ്കാര’യാണ് ആദ്യ നോവൽ. സംസ്‌കാരയാണ് അനന്തമൂര്‍ത്തിയുടെ ഏറ്റവും ശ്രദ്ധേയമായ നോവലും. ഈ കൃതിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡും ചലച്ചിത്രാവിഷ്കാരത്തിന് ദേശീയ പുരസ്കാരവും ലഭിച്ചു.ബാര, അവസ്ഥെ, മൗനി, ദീക്ഷ തുടങ്ങിയവയും അദ്ദേഹത്തിന്റെ നോവലുകളാണ്. 2013 -ൽ ‘ഭാരതിപുര’ എന്ന നോവൽ മാൻ ബുക്കർ പുരസ്കാരത്തിന്റെ ചുരുക്കപട്ടികയിൽ ഇടം നേടി.

ബീഫ് തിന്നുന്ന ബ്രാഹ്മണന്‍ എന്ന് ബീഫിന്റെ രാഷ്ട്രീയം ചർച്ചചെയ്യപ്പട്ടകാലത്ത് അറിയപ്പെട്ട അനന്തമൂര്‍ത്തിയുടെ ‘ബ്രാഹ്മണര്‍ ബീഫ് തിന്നുന്നതിന് മഹാഭാരതത്തില്‍ തെളിവുകളുണ്ട്’ എന്ന പ്രസ്താവന വിവാദമായി. മതനേതാക്കള്‍ പലരും ഇതിനെതിരെ രംഗത്തുവന്നു. 2013 ലായിരുന്നു ഈ സംഭവം.

മൈസൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രൊഫസറായിട്ടാണ് അനന്തമൂര്‍ത്തിയുടെ അധ്യാപന ജീവിതത്തിന്റെ തുടക്കം. 1970 ലായിരുന്നു ഇത്. കോട്ടയം എം ജി സര്‍വ്വകലാശാലയിലെ ആദ്യത്ത വൈസ് ചാന്‍സിലറായിരുന്നു. 1987 മുതല്‍ 1991 വരെയായിരുന്നു ഇത്. വിദേശ യൂണിവേഴ്‌സിറ്റികളില്‍ ഉള്‍പ്പെടെ വിസിറ്റിംഗ് പ്രൊഫസറായും പ്രവര്‍ത്തിച്ചു.

ചന്ദ്രയാൻ 2 മലയാള മാധ്യമങ്ങൾ ആദ്യം വിക്ഷേപിച്ച് റിക്കോഡ്‌ ഇട്ടതുപോലെ വൃക്കരോഗത്തെ തുടര്‍ന്ന് അനന്തമൂര്‍ത്തി മരിച്ചു എന്ന് മലയാള മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തത് വിവാദമായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം, എന്നാല്‍ ഇതിന് വളരെ മുന്‍പ് തന്നെ ചൊവ്വാഴ്ച അദ്ദേഹം മരിച്ചതായി മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജ്ഞാനപീഠവും (1994), പത്മഭൂഷണും (1998) നൽകി രാജ്യം ആദരിച്ചു. കൊൽക്കത്ത സർവകലാശാല ഡിലിറ്റ് നൽകി.

ദിവ്യ, ഭാരതിരത്ന, ഭാവ, അവസ്തെ (നോവൽ),
മൗനി, പ്രഷ്നെ, ക്ലിപ്ജോയിന്റ്, ഘാതശ്രദ്ദ (ചെറുകഥ)
15 പദ്യഗലു, മിഥുന (കവിതാ സമാഹാരം)
അവഹാനെ (നാടകം), യേറ്റ്സിന്റെ 17 കവിതകളുടെ വിവർത്തനം ഇവ പ്രധാന കൃതികളാണ്.