‘സേവ് ഔർ സിസ്റ്റേഴ്സ് ഫോറം’ തീവ്രവാദ സംഘടന; ഫാദർ അഗസ്റ്റിൻ വട്ടോളി തീവ്രവാദി നേതാവ്: സീറോ മലബാർ മീഡിയ കമ്മീഷൻ

ലിബി സി.എസ്

“സേവ് ഔർ സിസ്റ്റേഴ്സ് ഫോറം” തീവ്രവാദ സംഘടനയാണെന്നും, (ഫാദർ അഗസ്റ്റിൻ വട്ടോളി ആണ് തീവ്രവാദി നേതാവ്) ആഗസ്റ്റ് 29 ന് നടക്കുന്ന സമരത്തിൽ പങ്കെടുക്കുന്നവരെല്ലാം തീവ്രവാദ സംഘടനകളുടെ വക്താക്കൾ ആണെന്നും സീറോ മലബാർ മീഡിയ കമ്മീഷൻറെ പത്രക്കുറിപ്പ്. സീറോമലബാർ മീഡിയാ കമ്മീഷൻ സെക്രട്ടറി ഫാദർ ആന്റണി തലച്ചെല്ലൂർ ആണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്.

ഏതോ പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരത്തോടെ കാനോനിക നിയമപ്രകാരമാണത്രെ സിസ്റ്റർ ലൂസിയെ പീഡിപ്പിക്കുന്നതും അപവാദപ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നതും എന്നാണ് കുറിപ്പിൽ വ്യക്തമാക്കുന്നത് . അവരുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റുള്ളവർക്ക് എന്തുകാര്യമെന്ന്? വാസ്തവത്തിൽ ഇവിടെയാണ് നമ്മൾ കുറച്ച് തീവ്രവാദികൾ ആകേണ്ടിയിരിക്കുന്നത്.

സീറോമലബാർ മീഡിയ കമ്മീഷൻ സെക്രട്ടറി പറയുന്നത് നൂറ് ശതമാനം ശരിയാണ് കന്യാസ്ത്രീകളെ കത്തനാർ അച്ചന്മാർ പീഡിപ്പിക്കുന്നത് കാനോനിക നിയമ പ്രകാരം തെറ്റല്ല.പക്ഷേ ഇൻഡ്യ ഒരു ക്രിസ്ത്യൻ രാജ്യമല്ലെന്നും ഒരുമതേതര ജനാധിപത്യ രാജ്യമാണെന്നും ഇവിടെ ‘വിഷപ്പന്മാർ’ കള്ളുംകുടിച്ചിരുന്നു സൂനഹദോസ് കൂടി തീരുമാനിക്കുന്നകാനോൻ നിയമമല്ല. ഇന്ത്യൻ പീനൽ കോഡാണ് നിലവിലുള്ളതെന്നും. ഒരു ഇന്ത്യൻ പൗരൻ എന്നനിലയിലുള എല്ലാ അവകാശങ്ങളും സിസ്റ്റർ ലൂസിക്ക് ഇന്ത്യയിൽ ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും ഈ മലരന്മാരെ ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു.

ഒപ്പം ഇൻഡ്യയിലെ ജനാധിപത്യ ഭരണകൂടത്തിന് വെല്ലുവിളിയായി രജാവും സിംഹാസനവും ചെങ്കോലും കിരീടവും അരമനയും അന്തപ്പുരവുമൊക്കെ സ്ഥാപിച്ച് സമാന്തരനിയമവും സമാന്തര സമ്പദ് വ്യവസ്ഥയും സൃഷ്ടിച്ച് രാജ്യത്ത് ജനധിപത്യവിരുദ്ധമായ വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നത് ഈ വെളുത്ത നൈറ്റിയിട്ട തീവ്രവാദികളാണെന്നിരിക്കെ. സ്ത്രീകളെ പീഡിപ്പിക്കുന്നത് ചോദ്യംചെയ്യുന്നവരെ തീവ്രവാദികളാക്കുന്ന ഈ പുരോഹിത പരിഷകൾക്കെതിരെ ഇവരെ ജനാധിപത്യ ബോധമെന്തെന്ന് പഠിപ്പിക്കാൻ നാം കുറച്ച് തീവ്രവാദികൾ ആകേണ്ടിയിരിക്കുന്നു.

ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമായി മറ്റൊരുരാജ്യത്തെ ഭരണാധികാരികൂടിയായ റോമിലെ മാർപാപ്പയുടെ പേരിൽ ഇന്ത്യയിൽ സ്വത്ത് സമ്പാദിക്കുകയും മാർപ്പാപ്പയുടെ റിമോട്ട് ഭരണത്തിലെ സാമന്തരാജാക്കന്മാരായി ‘ലോകംമുഴുവൻ ക്രിസ്തുരാജ്യമാക്കുക’ എന്ന ഹിഡൻ അജൻഡയുടെ അടിസ്ഥാനത്തിൽ സമാധാനത്തിൻറെ വക്താക്കളെന്ന മേലങ്കിയണിഞ്ഞുകൊണ്ട് രാഷ്ട്രവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഏറ്റവും വലിയ തീവ്രവാദികൾ ഈ വെളുത്ത ഭീകരാരാണെന്നുള്ള യാഥാർഥ്യം അതിദേശീയ വാദികൾ പോലും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം.

കന്യാസ്ത്രീകൾ ആക്കാനായി പെൺകുട്ടികളെ പ്രലോഭിപ്പിക്കുന്നത് കർത്താവിന്റെ മണവാട്ടിയാക്കാം എന്നുപറഞ്ഞാണെങ്കിലും കാനോനിക നിയമപ്രകാരം അവർ കർത്താവിൻറെ പ്രതിപുരുഷന്മാരുടെ വെപ്പാട്ടികളാണ്. കന്യാസ്ത്രീകളുടെ പ്രധാന വൃതങ്ങളിൽ ഒന്നായ അനുസരണവൃത്തത്തിൽ ‘കർത്താവിന്റെ പ്രതിപുരുഷന്മാരായ പുരോഹിതന്മാരോട് അനുസരണയുള്ളവരായി അവരെ സഹായിച്ചും അവരുടെ ഇംഗിതങ്ങൾക്ക് വഴങ്ങിയും ജീവിക്കാൻ ബാധ്യതപ്പെട്ടവരാണ്.കർത്താവിന്റെ മണവാട്ടിയെന്നൊക്കെ പൊതുസമൂഹത്തെ കബളിപ്പിക്കാൻ പറയുന്നതാണ്.പുരോഹിതന്മാരുടെ വെപ്പാട്ടികളാണ് ഇവർ. അത് അറിയാവുന്നതുകൊണ്ടാണ് പുരോഹിതന്മാർ അധികാരം പ്രയോഗിക്കുന്നതും കന്യസ്ത്രീകൾ വഴങ്ങുന്നതും. ഈ അരമനകളും അന്തപ്പുരങ്ങളും തകർക്കേണ്ടിയിരിക്കുന്നു.

കഴിഞ്ഞവർഷം ന്യൂസ്‌ഗിലിൽ ഒരു കണ്ടെയിനർ നിരയെ വയാഗ്ര ഗുളികയുമായി യേശു മണവാട്ടികളെ തേടി രണ്ടാമതും വരുന്നതിനെപ്പറ്റി ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അതിനുകീഴെ നടന്ന തെറിവിളികളുടെ കൂട്ടത്തിൽ ആലപ്പുഴയിലെ അത്യാവശ്യം സോഷ്യൽമീഡിയയിൽ പ്രമുഖനായ ഒരു അച്ചൻ അതിൻറെ സത്യാവസ്ഥയെന്തെന്ന് വിശദീകരിച്ചുകൊണ്ടും കന്യാസ്ത്രീകൾ യേശുവിന്റെ മണവാട്ടിമാരായല്ല സഭ യദാർത്ഥത്തിൽ കാണുന്നതെന്നും കല്യാണം കഴിക്കാത്ത പുരോഹിതന്മാർക്കു വേണ്ടിയുള്ള വെപ്പാട്ടികൾ തന്നെയാണെന്നും അല്ലാതെ യേശുവിനെങ്ങനെയാണ് ഇത്രയും പേരെ ഭാര്യമാരാക്കാൻ പറ്റുന്നതെന്നും അതു പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ യേശുവിന്റെ തലയിൽ വെച്ചതാണെന്നും തുറന്നുപറഞ്ഞു മറുപടിയിട്ടിരുന്നു.

എന്തായാലും തികച്ചും ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമായ മതത്തിൻറെ പേരിൽ നടക്കുന്ന ഇത്തരം തെണ്ടിത്തരങ്ങൾ ഇനിയും വെച്ചുപൊറുപ്പിക്കത്തക്കതല്ല. വെറുതെ ഒരു സംഗമമോ ആഘോഷമോ മാത്രമായി ഇത് മാറാതെ ശക്തമായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. ഇവിടുത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയക്കാരെല്ലാം ഈ വൃത്തികെട്ട മതത്തിൻറെ ചെരിപ്പുനക്കികളായി മാറിക്കൊണ്ടിരിക്കുമ്പോൾ ഇവർക്ക് നീതിലഭിക്കില്ല എന്ന് നിരവധി കേസുകൾ ഉദാഹരണങ്ങളായി നമ്മുടെ മുന്നിലുണ്ട്. സമൂഹജാഗ്രതയും മാധ്യമ ജാഗ്രതയും ഇക്കാര്യത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലും അരമനകളും അന്തപ്പുരങ്ങളും സ്ഥാപിച്ച് കിരീടവും ചെങ്കോലുമായി ജനാധിപത്യത്തിന് വെല്ലുവിളിയായി മാറിയിരിക്കുന്ന സിംഹാസനങ്ങളെ തന്നെ തകർക്കേണ്ടിയിരിക്കുന്നു.!