സ്വാമി ചിന്മയാനന്ദ പീഡിപ്പിച്ചെന്ന് നിയമ വിദ്യാര്‍ത്ഥിനിയുടെ പരാതി; പെണ്‍കുട്ടിയെ കാണാനില്ല

മുന്‍ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ സ്വാമി ചിന്മയാനന്ദക്കെതിരെ ലൈംഗീകാരോപണം.തന്നെ പീഡിപ്പിച്ചു എന്നുകാട്ടി നിയമ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ എല്‍എല്‍എം പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് സ്വമി പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന വീഡിയോ പുറത്ത് വിട്ടത്. ഇൻഡ്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തന്നെ പോലെ തന്നെ നിരവധി പെണ്‍കുട്ടികളുടെ ജീവിതം ഇയാള്‍ നശിപ്പിച്ചെന്നും, ഇയാള്‍ക്കെതിരെയുള്ള എല്ലാ തെളിവും തന്റെ കൈവശമുണ്ടെന്നും പെണ്‍ക്കുട്ടി വീഡിയോയില്‍ പറയുന്നു. ഇയാള്‍ക്കെതിരെ പോലീസോ ജില്ലാ മജിസ്‌ട്രേറ്റോ ഇയാള്‍ക്കെതിരെ കേസെടുക്കുന്നില്ലെന്നും തനിക്കും കുടുംബത്തിനും ബീഷണി ഉണ്ടെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നു. 

സ്വാമിക്കതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതി നല്‍കിയതിന് ശേഷം പെണ്‍കുട്ടിയെ കോളേജ് ഹോസ്റ്റലില്‍ നിന്നും കാണാനില്ല. മാതാപിതാക്കള്‍ പോലീസില്‍ കുട്ടിയെ കാണാനില്ലന്ന് പറഞ്ഞ് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ സ്വാമിയുടെ അനുകൂലികള്‍ മറ്റൊരു പരാതി നല്‍കി. അഞ്ച് കോടി രൂപ നല്‍കിയില്ലെങ്കില്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തി അഞ്ജാത ഫോണ്‍കോള്‍ വന്നുവെന്നുമാണ് പരാതി. 

ഓഗസ്റ്റ്24 മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. എന്നാല്‍ അതിന് മുന്നേ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രധാനമന്ദ്രിയോ, യോഗി ആദിത്യനാഥോ ഇക്കാര്യത്തില്‍ ഇടപ്പെട്ടിലെന്നും കുട്ടി പറയുന്നു.