ബൈജു ഗോകുലം ഗോപാലന്‍ യു എ ഇയില്‍ അറസ്റ്റില്‍

ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ചെക്ക് കേസില്‍ അജ്മാനില്‍ അറസ്റ്റിലായിതിന് പിറകെ കേരളത്തില്‍ നിന്നുള്ള ഒരു വ്യവസായി പുത്രന്‍ കൂടി സാമ്പത്തിക കുറ്റ കൃത്യത്തിന്റെ പേരില്‍ യു എ ഇയില്‍ അറസ്റ്റിലായി . പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ മകനും വ്യവസായിരുമായ ബൈജു ഗോകുലം ഗോപാലന്‍ ആണ് പിടിയിലായത്.

വന്‍ തുകയുടെ ചെക്ക് കേസ് നിലനില്‍ക്കെ അനധികൃതമായി രേഖകള്‍ സംഘടിപ്പിച്ചു ഒമാന്‍ വഴി നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച ബൈജുവിനെ വിമാനത്താവളത്തില്‍ നിന്ന് പിടികൂടുകയായിരുന്നുവെന്നാണ് അറിയുന്നത്. രണ്ട് കോടി ദിര്‍ഹം നല്‍കാനുണ്ടെന്ന തമിഴ്‌നാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

കേസില്‍ ഒരു മാസമായി ബൈജു ഒമാന്‍ ജയിലിലായിരുന്നു. ഇന്നലെ ബൈജുവിനെ അജ്മാനിലെ ജയിലിലേക്ക് മാറ്റി. തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് തുഷാര്‍ വെള്ളാപ്പള്ളി അജ്മാനില്‍ അറസ്റ്റിലായത്.