ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം സോയ ഫാക്ടര്‍ ട്രെയിലര്‍ പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാനും സോനം കപൂറും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് സോയ ഫാക്ടര്‍. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ സൊളാങ്കിയെ വരുന്ന, ലോകകപ്പ് ജയിക്കാന്‍ ടീമിന്റെ ഭാഗ്യ ഘടകമായി തിരഞ്ഞെടുക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളുമാണ് പ്രമേയം.

മികച്ച പ്രതികരണം നേടിയ അനുജ ചൗഹാന്റെ നോവല്‍ ‘ദ സോയ ഫാക്ടറിനെ’ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. തേരേ ബിന്‍ ലാദന്‍ എന്ന ചിത്രം സംവിധാനം ചെയ്ത അഭിഷേക് ശര്‍മയാണ് സോയ ഫാക്ടര്‍ ഒരുക്കുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും അദ്ലാബ്സ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ നിഖില്‍ ഖോഡ എന്ന കഥാപാത്രമാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. സോയ സിംങ് എന്നാണ് ചിത്രത്തിലെ സോനം കപൂറിന്റെ കഥാപാത്രത്തിന്റെ പേര്. പരസ്യ ഏജന്‍സിയുടെ എക്‌സിക്യുട്ടീവായാണ് സോനം എത്തുന്നത്. ചിത്രം സെപ്റ്റംബര്‍ 20ന് തിയേറ്ററുകളിലെത്തും.