ആമയെ കൊന്ന് കറിവെച്ചുതിന്ന തൃശൂര്‍ സ്വദേശി റിമാൻഡിൽ

ആമയെ കൊന്ന് കറിവെച്ചുതിന്ന തൃശൂര്‍ സ്വദേശി അറസ്റ്റില്‍. എളനാട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള ആമയെ കറിവെച്ചതിനാണ് വെണ്ണൂര്‍ വടക്കേത്തറ കോളനിയില്‍ കുന്നത്ത് വീട്ടില്‍ ഉണ്ണികൃഷ്ണനെ (33) വനം വകുപ്പ് പിടികൂടിയത്. ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡി. രഞ്ജിത് രാജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

വന്യജീവി സംരക്ഷണ നിയമപ്രകാരം വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.