വീട്ടുതടങ്കലില്‍ കഴിയുന്ന ഉമറിനും മെഹ്ബൂബക്കും ബന്ധുക്കളെ കാണാന്‍ അനുമതി

വീട്ടുതടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മെഹ്ബൂബ മുഫ്തി എന്നിവര്‍ക്ക് ബന്ധുക്കളെ കാണാന്‍ അനുമതി നല്‍കി.

ഉമറിന് ഈ ആഴ്ചയില്‍ രണ്ടു തവണ ബന്ധുക്കളെ കാണാം. സഹോദരി സഫിയ, അവരുടെ മക്കള്‍ എന്നിവരെ കാണുന്നതിനാണ് അനുമതി. മാതാവിനെയും സഹോദരിയെയുന്ന കാണുന്നതിനാണ് മെഹ്ബൂബക്ക് അനുമതി നല്‍കിയിട്ടുള്ളത്.