കടുക് മണിയോളം പോലും വിശ്വാസമില്ലാത്ത പോപ്പ് – ഇല്ലേൽ തുറക്കാൻ ആജ്ഞപിച്ചാൽ പോരായിരുന്നോ?

ഇന്നലെ ലോകം മുഴുവനുമുള്ള കുഞ്ഞാടുകൾ അവരുടെ പള്ളികളിൽ കുർബാനയർപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വേണ്ടിയും രൂപതാധ്യക്ഷന്മാർക്കും സഭയിലെ എല്ലാ മുട്ടനാടുകൾക്ക് വേണ്ടിയും പ്രാർത്ഥിക്കുമ്പോൾ മാർപ്പാപ്പ ലിഫ്റ്റില്‍ കുടുങ്ങി കിടന്നത് 25 മിനുറ്റോളം. അഗ്നി സുരക്ഷാ ഉദ്യോഗസ്ഥരെത്തിയതിന് ശേഷമാണ് അദ്ദേഹത്തെ പുറത്തെത്തിച്ചത്.

ഇതേതുടര്‍ന്ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലുള്ള പ്രതിവാര അഭിസംബോധനയ്ക്ക് മാര്‍പാപ്പ എത്താന്‍ വൈകി. വൈകിയതില്‍ ക്ഷമ ചോദിച്ചാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. വത്തിക്കാനിലുണ്ടായ വൈദ്യുത തകരാറാണ് ലിഫ്റ്റ് തകരാറിലാകാന്‍ കാരണമായത്.

ആഗോള കത്തോലിക്കാ സഭയുടെ തലവൻ കരണ്ടു പോയത് കാരണം ലിഫ്റ്റിൽ കുടുങ്ങിയത് ട്രോളർമാർ ആഘോഷിക്കുകയാണ്, കടുക് മണിയോളം പോലും വിശ്വാസമില്ലാത്ത പോപ്പ് – ഇല്ലേ തുറക്കാൻ ആജ്ഞപിച്ചാൽ പോരായിരുന്നോ?

ഞായറാഴ്ച ലോകത്തെ മുഴുവൻ കത്തോലിക്കാ സഭയിലെ പള്ളികളിലും എല്ലാ കുർബാനയിലും പ്രത്യേകം പേര് പറഞ്ഞ് പ്രാർത്ഥിക്കുന്ന സഭാ തലവനാണ് ലിഫ്റ്റിൽ കുടുങ്ങിയത്.അതായത് ഈ ജനം മുഴുവൻ പ്രാർത്ഥിക്കുന്ന വ്യക്തിയെ പോലും ദൈവം കൈവിടുന്നു എന്ന് സാരം.അതും ഞായറാഴ്ച കുർബാനയ്ക്ക് പ്രസംഗിക്കാൻ വരുമ്പോൾ. അവസാനം രക്ഷിക്കാൻ കർത്താവ് എത്തിയില്ല.ഫയർ ഫോഴ്സ് എത്തേണ്ടി വന്നു.